Saturday October 20th, 2018 - 1:35:am
topbanner
Breaking News

ഷുഹൈബ് വധം: അറസ്റ്റിലായ ആകാശ് സി.പി.എം സൈബര്‍ പോരാളി

Mithun muyyam
ഷുഹൈബ് വധം: അറസ്റ്റിലായ ആകാശ് സി.പി.എം സൈബര്‍ പോരാളി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുൈഹെബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശും റിജിന്‍ രാജും സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ.ആകാശ്. സി.പി.എമ്മിന്റെ സൈബര്‍ പോരാളികളിലൊരാളാണ്. തിരുവനന്തപുരത്ത് സി.പി.എം. ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

ആകാശിന്റെ മാതാപിതാക്കള്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ്. കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞൊഴിയുക എളുപ്പമല്ലെന്നു വ്യക്തം. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വിഷമവൃത്തത്തിലായെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞെന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റഡിയിലുള്ളതു യഥാര്‍ഥ പ്രതികളല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

കൊലപാതകം നടന്ന ദിവസത്തെ ചില സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികള്‍ കാര്‍ മാറിക്കയറുന്ന ദൃശ്യങ്ങളില്‍ ആകാശുമുണ്ടെന്നാണു പോലീസ് നല്‍കുന്ന സൂചന. ഷുെഹെബ് കൊല്ലപ്പെട്ട് ആറു ദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിക്കൂട്ടിലുള്ള സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതിനു പിന്നാലെയാണ് ആകാശും റിജിന്‍ രാജും ഇന്നലെ മാലൂര്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്നും വാര്‍ത്ത പരന്നത്. ഇവരടക്കം സി.പി.എം. ബന്ധമുള്ള അഞ്ചു പേരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയോളം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ആകാശിനെയും റിജിനെയും കണ്ടെത്തിയെന്നു പോലീസ് അവകാശപ്പെടുന്ന മുടക്കോഴി മല നേരത്തേ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഒളിയിടമായിരുന്നു. അക്രമികള്‍ക്കു പ്രാദേശിക സഹായം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പോലീസ് പറയുന്നു. പ്രാഥമിക തെളിവും , ഇവരെ ഇത്രനാള്‍ ഒളിപ്പിച്ചതാരെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. , കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾക്കായുള്ള പരിശോധന ശക്തമാണെന്നാണ് അറിയുന്നത്.

Read more topics: shuhaib, murder, akash, cpm,
English summary
shuhaib murder: akash is cpm cyber worker
topbanner

More News from this section

Subscribe by Email