Monday October 22nd, 2018 - 3:16:am
topbanner
Breaking News

സിപിഎമ്മുകാര്‍ ആദ്യം സ്വന്തം കുടുംബം നന്നാക്കട്ടെയെന്ന് ചെന്നിത്തല

NewsDesk
സിപിഎമ്മുകാര്‍ ആദ്യം സ്വന്തം കുടുംബം നന്നാക്കട്ടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ മുന്നണി വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോകുമെന്നത് സിപിഎമ്മിന്റെ സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുകാര്‍ ആദ്യം അവരുടെ കുടുംബം നന്നാക്കാന്‍ നോക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന  എം.പി വീരേന്ദ്രകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങളില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്തതോടെയാണ് വീരേന്ദ്ര കുമാറിന്റെ മുന്നണി മാറ്റം വീണ്ടും ചര്‍ച്ചയായത്. വീരേന്ദ്രകുമാറിനെ മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തു കൊണ്ടാണ് പിണറായി ചടങ്ങില്‍ സംസാരിച്ചത്.

വീരേന്ദ്രകുമാറിനോട് വ്യക്തിപരമായി ശത്രുതയില്ലെന്നും സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതു മുന്നണിയിലാണെന്നും പിണറായി പറഞ്ഞിരുന്നു. പിണറായിയുടെ പ്രസംഗത്തോട് അനുകൂലമായാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. വര്‍ഗീയതയ്‌ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. 

English summary
Ramesh chennithala against cpim about pinarayi vijayan statement veerendrakumar
topbanner

More News from this section

Subscribe by Email