Thursday November 15th, 2018 - 1:56:pm
topbanner

ജെ.ഡി.യുവിനും ആര്‍.എസ്.പിക്കും എപ്പോഴും എല്‍.ഡി.എഫിലേക്ക് വരാം: പിണറായി

NewsDesk
ജെ.ഡി.യുവിനും ആര്‍.എസ്.പിക്കും എപ്പോഴും എല്‍.ഡി.എഫിലേക്ക് വരാം: പിണറായി

കാസര്‍ഗോഡ്: എല്‍.ഡി.എഫ്. വിട്ടുപോയ ജജെ.ഡി.യുവിനും ആര്‍.എസ്.പി തുടങ്ങിയ കക്ഷികള്‍ക്ക് ഏതു സമയത്തും മടങ്ങിവരാമെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കില്ല. ഐ.എന്‍.എല്‍. ഇടതുമുന്നണിയിലെ ഘടകകക്ഷിയെപ്പോലെയാണെന്നും അവര്‍ക്ക് എല്ലാ പരിഗണനയും നല്‍കുന്നുണ്ടെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ രണ്ടാംദിവസത്തെ പര്യടനം ആരംഭിക്കുന്നതിനു മുമ്പ് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണു നവകേരള മാര്‍ച്ച് നിയന്ത്രിക്കുന്നതെന്ന കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്റെ പ്രസ്താവനയെ പിണറായി പരിഹസിച്ചു. നവകേരള മാര്‍ച്ചിന്റെ മുന്നേറ്റം സുധീരനെയും കോണ്‍ഗ്രസിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മുസ്ലിം ലീഗിനോടുള്ള സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് നേരത്തേ വിശദീകരിച്ചതാണ്. അതിന്റെ മഷിയുണങ്ങും മുമ്പേ അവര്‍ അക്രമം തുടരുകയായിരുന്നു. ചര്‍ച്ചയ്ക്ക് ആരു മുന്നോട്ടുവന്നാലും സി.പി.എം. നിരുത്സാഹപ്പെടുത്തില്ല.

കേരളത്തിന്റെ മതനിരപേക്ഷമനസ് ശക്തമായതിനാല്‍ ബി.ജെ.പിക്കു സ്വാധീനമുറപ്പിക്കാനാവില്ല. എന്നാല്‍ അവരുടെ ചെറിയതോതിലുള്ള വളര്‍ച്ചപോലും മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണ്. എന്തു ഭക്ഷിക്കുന്നുവെന്നറിയാന്‍ അടുക്കളയില്‍ പരിശോധന നടത്തിയവര്‍ ഇപ്പോള്‍ യാത്രക്കാരുടെ ബാഗ് പോലും പരിശോധിക്കുകയാണ് പിണറായി പറഞ്ഞു.

English summary
pinarayi vijayan navakerala march skasaragod
topbanner

More News from this section

Subscribe by Email