Thursday November 15th, 2018 - 8:38:am
topbanner

ഗതിക്കേടുകൊണ്ടാണ് സുധീരന് ജനരക്ഷയാത്ര നടത്തേണ്ടി വന്നതെന്ന് പിസി ജോര്‍ജ്

NewsDesk
ഗതിക്കേടുകൊണ്ടാണ് സുധീരന് ജനരക്ഷയാത്ര നടത്തേണ്ടി വന്നതെന്ന് പിസി ജോര്‍ജ്

കോട്ടയം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ജനരക്ഷയാത്രയെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്. നാലേമുക്കാല്‍ വര്‍ഷം ഉമ്മന്‍ചാണ്ടി ഭരിച്ചിട്ട് സുധീരന് യാത്ര നടത്തേണ്ടി വന്നത് ഗതികേട് കൊണ്ടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

വി എം സുധീരന്‍ നടത്തുന്നത് സ്വയംരക്ഷാ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനരക്ഷായാത്ര ജനുവരി 8നു കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

പതിനൊന്നാം തീയതി കോഴിക്കോട് ഡിസിസിയില്‍ മാധ്യമ പ്രവര്‍ത്തകരോടൊപ്പം പ്രഭാതഭക്ഷണത്തിനു ജില്ലയിലെ പര്യടനത്തിനു ശേഷം വൈകുന്നേരം മുതലക്കുളത്ത്, കോഴിക്കോട്ടെ പര്യടനം സമാപിക്കും. മുതലക്കുളത്തെ സമാപന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

 

English summary
pc george against vm sudheeran janaraksha yathra
topbanner

More News from this section

Subscribe by Email