Saturday December 15th, 2018 - 3:21:am
topbanner

സ്വാശ്രയ പ്രശ്നം: പരിയാരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി.തടഞ്ഞു

NewsDesk
സ്വാശ്രയ പ്രശ്നം: പരിയാരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി.തടഞ്ഞു

കണ്ണൂർ: സ്വാശ്രയ കോളേജ് പ്രശ്നത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പരിയാരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി. ബസുകൾ തടഞ്ഞു.

ബസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പരിയാരം മെഡിക്കൽ കോളേജിന് മുമ്പിൽ യൂത്ത് കണ്ണൂർ-കാസർക്കോട് പാർലമെന്റ് മണ്ഢലം കമ്മിറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.Private medical college issue pariyaram youth congress protest

ആദ്യ ഘട്ടത്തിൽ സമാധാനപരമായി നടന്ന പരിപാടി കെ.പി.സി.സി.ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയുടെ ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം രൂപം മാറുകയായിരുന്നു. മറ്റു നേതാക്കൾ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തലിന്റെ പരിസരത്ത് നിന്നിരുന്ന പ്രവർത്തകർ മെഡിക്കൽ കോളേജ് കവാടത്തിനരികിലേക്ക് പെട്ടെന്ന് ഓടിക്കയറുകയായിരുന്നു.Private medical college issue pariyaram youth congress protest

ഇവരെ പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷം ഉടലെടുത്തു. പ്രവർത്തകരിൽ ചിലർ ദേശീയപാതയിലേക്ക് നീങ്ങി റോഡ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി.ബസ് തടഞ്ഞു. ഇതിന് നേരെ പ്രവർത്തകരിലൊരാൾ കല്ലെറിഞ്ഞെങ്കിലും കൊള്ളാതിരുന്നത് അപകടമൊഴിവാക്കി. തുടർന്ന് തളിപ്പറമ്പ് ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി.ബസും തടഞ്ഞതോടെ സതീശൻ പാച്ചേനിയും ഡി.സി.സി.പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തിറങ്ങി അവരെ മാറ്റുകയായിരുന്നു.Private medical college issue pariyaram youth congress protest

 

English summary
Private medical college issue pariyaram youth congress protest
topbanner

More News from this section

Subscribe by Email