Wednesday September 19th, 2018 - 10:25:pm
topbanner
Breaking News

തെരഞ്ഞെടുപ്പ് പരാജയം തിരിച്ചുവരവിന്റെ ശക്തി കൂട്ടിയെന്ന് ചെന്നിത്തല

NewsDesk
തെരഞ്ഞെടുപ്പ് പരാജയം തിരിച്ചുവരവിന്റെ ശക്തി കൂട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ പരാജയം ഒരര്‍ത്ഥത്തില്‍ നന്നായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ വര്‍ധിച്ച വീര്യത്തോടെ തിരിച്ചുവരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയഗാന്ധി വന്നതിനുശേഷം ചിലമാറ്റങ്ങള്‍ പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിനേരിടും. ആ ഒത്തൊരുമയുടെ ശക്തി തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസെന്ന് എ കെ ആന്റണ് പറഞ്ഞു. അമിതമായ ആത്മവിശ്വാസം ആപത്താണെന്നും ആന്റണി മുന്നറിയിപ്പു നല്‍കി.ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് പരാജയം സഹായകമായി എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

English summary
panchayath election failure helped udf
topbanner

More News from this section

Subscribe by Email