Friday February 22nd, 2019 - 5:55:am
topbanner

ഓപ്പറേഷന്‍ കുബേര;ആഭ്യന്തരമന്ത്രി എത്ര കോടി തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് വിഎസ്

NewsDesk
ഓപ്പറേഷന്‍ കുബേര;ആഭ്യന്തരമന്ത്രി എത്ര കോടി തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് വിഎസ്

 തിരുവനന്തപുരം: ഓപ്പറേഷന്‍കുബേര അട്ടിമറിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരും എത്ര കോടി തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് വിഎസ് പറഞ്ഞു.

ഓപ്പേറേഷന്‍ കുബേരയും അഴിമതി നടത്താനുളള പഴുതായി ഉപയോഗിക്കാമെന്ന് ആഭ്യന്തരമന്ത്രിയും പോലീസുകാരും തെളിയിച്ചിരിക്കുകയാണെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു.വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് പാവപ്പെട്ട മനുഷ്യരെ രക്ഷിക്കുകയല്ല ബ്ലേഡുകാര്‍ക്ക് സംരക്ഷണം നല്‍കുകയും അതുവഴി സ്വന്തം കീശ വീര്‍പ്പിക്കുകയുമാണ് ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ ചെയ്യുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.

ഹൈക്കോടതിയുടെ പ്രഹരം ആഭ്യന്തര മന്ത്രിക്കല്ലാതെ ആത്മാഭിമാനം ഉള്ള മറ്റൊരാള്‍ക്കും സഹിക്കാനാവില്ല. മന്ത്രിമാര്‍ക്കെതിരായ മറ്റ് അഴിമതി അന്വേഷണങ്ങളെപ്പോലെ തന്നെ വട്ടിപ്പലിശക്കാരായ സ്വന്തക്കാരെ രക്ഷിക്കുകയാണ് ഓപ്പറേഷന്‍ കുബേരയിലൂടെ ചെയ്യുന്നതെന്നും വിഎസ് പറഞ്ഞു.

 

Viral News

English summary
operation kubera ramesh chennithala
topbanner

More News from this section

Subscribe by Email