സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. എന്നാല്‍ യോഗത്തില്‍ ഇ പി ജയരാജന് പങ്കെടുക്കില്ലെന്ന് കാണിച്ച് അവധിക്ക് അപേക്ഷ നല്കി.
യോഗത്തില്‍ ബന്ധു നിയമന വിവാദം കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരിക്കെയാണ് ജയരാജന്റെ അവധി. ബന്ധുനിയമനത്തില്‍ ഇ പി ജയരാജനും, പി കെ ശ്രീമതിക്കും തെറ്റു പറ്റിയിട്ടുണ്ടെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇരുവരുടെയും വിശദീകരണം കേട്ട ശേഷം നടപടി കൈക്കൊള്ളാനായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി എന്നതും ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കും.