Tuesday November 20th, 2018 - 7:58:pm
topbanner

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ ഒരുങ്ങി

NewsDesk
എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ ഒരുങ്ങി

കണ്ണൂര്‍: വിദ്യാര്‍ത്ഥി പക്ഷനവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് വിവിധ ജില്ലകളില്‍ നിന്നെത്തുന്ന അതിഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈമാസം 30നും 31നും നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ ഒരുങ്ങി.

കമാനങ്ങളും പോസ്റ്ററുകളുമായി മികച്ച പ്രചാരണമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് മുഖ്യ രക്ഷാധികാരിയും ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനും എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അഷ്‌റഫലി ജനറല്‍ കണ്‍വീനറും കെ എം ഷാജി എം എല്‍ എ ട്രഷററുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഷാക്കിര്‍ ആഡൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി പി അഷ്‌റഫലി, സെക്രട്ടറി പി ജി മുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് 30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ജില്ലയിലെ എം.എസ്.എഫ്, മുസ്‌ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും. 30ന് രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. 31ന് കൗണ്‍സില്‍ മീറ്റോടെ സമ്മേളനം സമാപിക്കും. സമ്മേളന നഗരിയല്‍ ഉയര്‍ത്താനുള്ള കൊടിമരപതാക ജാഥകള്‍ 27ന് പാലക്കാട് നിന്നും മഞ്ചേശ്വരത്തു നിന്നുമെത്തും. കണ്‍വന്‍ഷനില്‍ മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളും മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

ഐഎസ് ബന്ധം : യഹ്യ മറിയ ദമ്പതികള്‍ സുരക്ഷിത താവളത്തില്‍

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

വനിതയുടെ മുഖചിത്രം ചരിത്രത്തിൽ ആദ്യമായ് ഒരു ട്രാൻസ്ജെൻഡർ

Read more topics: msf, state, conference, kannur
English summary
msf state conference at kannur 30th Jult 2016
topbanner

More News from this section

Subscribe by Email