topbanner
Thursday June 22nd, 2017 - 9:55:pm
topbanner

കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ച സംഭവം: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

NewsDesk
കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ച സംഭവം: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

കോട്ടയം: കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. കുമരകം കരിയില്‍ കോളനിയില്‍ മനോജ് (30), കവണാറ്റിന്‍കര സ്വദേശി ബിനീഷ് റാവു (31) എന്നിവരാണ് വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിന്റെ മുന്നില്‍ കീഴടങ്ങിയത്. ഇരുവരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ 11 നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.കെ സേതുവിനെയും, ഗ്രാമപഞ്ചായത്തംഗം ജയകുമാറിനെയുമാണ് ഒരു സംഘം ആക്രമിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം പ്രകോപനമൊന്നും കൂടാതെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ഇരുവരും പഞ്ചായത്തിലേയ്ക്കു പോകുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ 17 അംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ പി.കെ സേതുവിന്റെ ഒരുകൈയും കാലും ഒടിഞ്ഞു.കൂടെയുണ്ടായിരുന്ന ജയകുമാറിന്റെ ശരീരത്ത് മുറിവേറ്റിട്ടുണ്ട്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പരുക്കേറ്റ ബി.ജെ.പി നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന10 സി.പി.എം പ്രവര്‍ത്തകരുടെയും മറ്റ് ഏഴ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരും പോലീസിനു നല്‍കിയ മൊഴി. പോലീസില്‍ കീഴടങ്ങിയ പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more topics: kottayam, kumarakam, bjp workers, dyfi,
English summary
kumarakam bjp workers attack dyfi workers surrender
topbanner topbanner

More News from this section

Subscribe by Email