Monday June 18th, 2018 - 3:13:pm
topbanner
Breaking News

യു.ഡി.എഫ് 'കൈ'ക്കരുത്ത് കൂട്ടാന്‍ കേരളകോണ്‍ഗ്രസ് എമ്മും; മാണി 24ന് ചെങ്ങന്നൂരില്‍

Mithun Muyyam
യു.ഡി.എഫ് 'കൈ'ക്കരുത്ത് കൂട്ടാന്‍ കേരളകോണ്‍ഗ്രസ് എമ്മും;  മാണി 24ന് ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി. വിജയകുമാറിന്റെ തെരെഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കേരളകോണ്‍ഗ്രസ് നേതാവ് കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍ വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

കെ.എം മാണിക്കൊപ്പം കേരളകോണ്‍ഗ്രസ് (എം) നേതാക്കളും എം.എല്‍.എമാരുമായ പി.ജെ ജോസഫ്, സി.എഫ് തോമസ്, ജോസ്.കെ. മാണി എം.പി എന്നിവരുമാണ് തെരെഞ്ഞെടുപ്പു പ്രചാരണത്തിന് മണ്ഡലത്തില്‍ എത്തുന്നത്.

24ന് ചെങ്ങന്നൂര്‍ മാക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന തെരെഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പൊതുയോഗത്തില്‍ കെ.എം മാണി പ്രസംഗിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ കേരളകോണ്‍രഗസ് എമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനായി രംഗത്തുണ്ടാകുമെന്നും കേരളകോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

English summary
kerala congress support udf in chengannor

More News from this section

Subscribe by Email