Wednesday November 14th, 2018 - 6:25:am
topbanner

കേരളാ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്താമെന്ന് അരും വിചാരിക്കേണ്ട: കെ.എം.മാണി

NewsDesk
കേരളാ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്താമെന്ന് അരും വിചാരിക്കേണ്ട: കെ.എം.മാണി

കണ്ണൂർ: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് അരും വിചാരിക്കേണ്ടെന്നും ശത്രുക്കളില്‍നിന്ന് മാറിനില്‍ക്കാനും ഒഴിഞ്ഞുമാറാനും നേരിടാനും തക്കവിധം എല്ലാ അഭ്യാസങ്ങളും ഞങ്ങള്‍ക്കറിയാമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടുകാലം യുഡിഎഫിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച മുന്നണിയുടെ ശില്‍പ്പിയായ പാര്‍ട്ടിയെ അവസരം കിട്ടുമ്പോഴൊക്കെ ചവിട്ടാന്‍ താല്‍പരരാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

പരസ്പര വിശ്വാസവും സ്‌നേഹവും സഹകരണവും സഹായവും ഇല്ലാത്തവരുമായി സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താമെന്ന നിലപാട് മാത്രമേ സ്വീകരിക്കാനാവൂ. സ്വാശ്രയ സമര പ്രശ്‌നത്തില്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയത് യുഡിഎഫുമായി വീണ്ടും കൂട്ടുകൂടാനല്ലെന്നും ഏത് കാര്യത്തിലും പ്രശ്‌നാധിഷ്ഠിത നിലപാടാണ് പാര്‍ട്ടി സ്വീകരിക്കാറുള്ളതെന്നും മാണി പറഞ്ഞു.kerala-congress-leader KM-Mani-kannur

സമരം ന്യായമായ വിഷയത്തിലാണെങ്കിലും അതിന് വേണ്ടി നിയമസഭ സ്തംഭിപ്പിക്കുന്ന രീതിയോട് കേരളാ കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമില്ലാത്തവരോട് പോടാ എന്ന് പറയാനുള്ള ആര്‍ജവം ഈ പാര്‍ട്ടിക്കുണ്ടെന്ന് വിമര്‍ശകര്‍ ഓര്‍ത്താല്‍ നന്നായിരിക്കുെമന്നും കെ.എം.മാണി പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ സ്വകാര്യ കോളേജുകള്‍ അമിതമായ ഫീസ് തന്നെയാണ് വാങ്ങുന്നത്. നിയമസഭാ കവാടത്തിന് മുന്നില്‍ ഇതിനെതിരെ എംഎല്‍എമാര്‍ സമരം നടത്തുന്നത് പോലുള്ള അതീവ ഗുരുതരമായ ഒരു പ്രശ്‌നത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നിസ്സംഗനായിരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നല്ല കാര്യം ആര് ചെയ്താലും അതിനെ കേരളാ കോണ്‍ഗ്രസ് പിന്തുണക്കും നേരെ മറിച്ച് ജനവിരുദ്ധമായ പ്രശ്‌നങ്ങളില്‍ എതിരായ നിലപാടും കൈക്കൊള്ളും. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചര്‍ ഇന്‍കംടാക്‌സ് എടുത്തുകളയുകയും കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വിപുലമായ രീതിയിലുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കണമെന്നും കെ.എം.മാണി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ജോയ്‌സ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ജോയിഎബ്രഹാം എംപി, പിടി.ജോസ്, ജില്ലാ ജന.സെക്രട്ടറി ജോയി കൊന്നയ്ക്കല്‍, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ ജോസഫ് മുള്ളന്‍മട, സജി കുറ്റിയാനിമറ്റം, ജില്ലാ വൈസ് പ്രസിഡന്റുമാരായ മാത്യു മണ്ഡപത്തില്‍, ജോര്‍ജ് മാത്യു, ബെന്നിച്ചന്‍ മഠത്തിനകം, എന്നിവര്‍ പ്രസംഗിച്ചു.

ഫേസ്ബുക്കില്‍ വൈറസ് വ്യാപകമാകുന്നു

സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് ഇനി പോലീസ് വേണ്ട പകരം നായ്ക്കള്‍ മതിയെന്ന് ഡിജിപി

Read more topics: kerala congress, leader, KM Mani,
English summary
kerala congress leader KM Mani kannur
topbanner

More News from this section

Subscribe by Email