topbanner
Sunday July 23rd, 2017 - 10:00:am
topbanner

കേരള കോണ്‍ഗ്രസിനു നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നു കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

NewsDesk
കേരള കോണ്‍ഗ്രസിനു നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നു കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസിനു നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നു കെപിസിസിയോടു ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കേരള കോണ്‍ഗ്രസിനുള്ള പന്തുണ പിന്‍വലിക്കാനും, കേരള കോണ്‍ഗ്രസ് പിന്തുണ നല്‍കിയ സ്ഥലങ്ങളില്‍ ഭരണത്തില്‍ നിന്നു പിന്മാറാനും അനുവദിക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നത്.

ഈ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച തന്നെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചേരുന്നതിനും, പ്രമേയം പാസാക്കി കെപിസിസിയ്ക്കു അയക്കുന്നതിനും തീരുമാനിച്ചു.  ജില്ലാ പഞ്ചായത്തില്‍ ഇടതു പിന്‍തുണയോടെ പ്രസിഡന്റായി കേരള കോണ്‍ഗ്രസ് അംഗം വിജയിച്ചതോടെയാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇന്നലെ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചത്.

കേരള കോണ്‍ഗ്രസിന്റെ നിലപാടിനെ യോഗത്തില്‍ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിന്റെ ശക്തിയെ പര്‍വതീകരിച്ചു കാണാനാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളില്‍ പലരും ശ്രമിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം യോഗത്തില്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് പറഞ്ഞിരുന്ന അവകാശവാദങ്ങളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ പലരുമെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

പാര്‍ട്ടിയെ ചതിച്ച കേരള കോണ്‍ഗ്രസുമായി ഇനി ഒരു തരത്തിലുള്ള ബന്ധങ്ങളും ഉണ്ടാകരുതെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ചതിക്കുകയും വഞ്ചിക്കുകയുമായിരുന്നു. ഇനി സംസ്ഥാന തലത്തില്‍ കേരള കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയാലും ജില്ലയില്‍ ഒരു ബന്ധവും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് ഓരോ തിരഞ്ഞെടുപ്പിലും ജില്ലയില്‍ കോണ്‍ഗ്രസിനെ മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. എന്നാല്‍, ഇത് മനസിലാക്കാതെ എല്ലാക്കാലവും ജില്ലയില്‍ രണ്ടാം സ്ഥാനത്തേക്ക് മാറാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ താല്പര്യം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസില്ലാതെ ജില്ലയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു നിന്നാല്‍ പാര്‍ട്ടിയ്ക്കു കരുത്തു തെളിയിക്കാന്‍ സാധിക്കുമെന്നും നേതൃയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അവകാശപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേരള കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച തന്നെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേരള കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ചു ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

 

English summary
The District Congress Committee has called for withdrawal of support to the Kerala Congress in the local bodies
topbanner topbanner

More News from this section

Subscribe by Email