topbanner
Thursday September 21st, 2017 - 7:33:pm
topbanner

ബി ജെ പിയിലേക്ക് പോകില്ലെന്ന് കെ സുധാകരന്‍

NewsDesk
ബി ജെ പിയിലേക്ക് പോകില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബി ജെ പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുമെന്ന തരത്തില്‍ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് കെ സുധാകരനാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.

കോണ്‍ഗ്രസ് ദുര്‍ബലമാണ്. എന്നാല്‍ പാര്‍ട്ടി അവസാനിച്ചിട്ടില്ല. ഭാഗ്യാന്വഷിയല്ല താന്‍. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ മോഹിച്ചിട്ടില്ല. എന്നാല്‍ നിരവധി സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. മറ്റ് നേതാക്കള്‍ ബി ജെ പിയിലേക്ക് പോകില്ലെന്നാണ് കരുതുന്നത്. ശശി തരൂര്‍ പൂര്‍ണ്ണ രാഷ്ട്രീയക്കാരനായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ് അദ്ദേഹമെന്നും കെ സുധാകരന്‍ പറഞ്ഞു.

Read more topics: kc sudhakaran, kannur, bjp,
English summary
kc sudhakaran kannur bjp
topbanner topbanner

More News from this section

Subscribe by Email