Monday November 19th, 2018 - 6:28:am
topbanner

കര്‍ണാടക ഉപതെരഞ്ഞെടുപ്പിൽ ബിജിപിയെ വെട്ടിലാക്കി കോൺഗ്രസ് ജെഡിഎസ് സഖ്യം

princy
കര്‍ണാടക ഉപതെരഞ്ഞെടുപ്പിൽ  ബിജിപിയെ വെട്ടിലാക്കി  കോൺഗ്രസ് ജെഡിഎസ് സഖ്യം

ബാംഗ്‌ളൂർ: കര്‍ണാടകയിലെ  രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജിപിക്ക് കനത്ത തിരിച്ചടി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനൊപ്പമായിരുന്നു വിജയം. 

ജംഖണ്ഡിയിൽ കോൺഗ്രസിന്റെ ആനന്ദ് ന്യാമഗൗഡയും   രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജയിച്ചു.ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. പല  മണ്ഡലങ്ങളിലും  കോൺഗ്രസിനു ഇത്തവണ നല്ല ലീഡ് നേടാൻ സാധിച്ചു.

ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ഉഗ്രപ്പയുടെ ലീഡ് ഒരു ലക്ഷം കടന്നു.രാമനഗര,ജംഖണ്ഡി നിയമസഭാ സീറ്റുകളിലും വ്യക്തമായ മുൻതൂക്കം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡയുടെ ലീഡ് അര ലക്ഷം കടന്നു.എന്നാൽ ഷിമോഗയിൽ ബിജെപിയ്ക്ക് 11000 വോട്ടിന്‍റെ ലീഡ് ഉണ്ട്. ബെള്ളാരിയിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ കോൺഗ്രസിന്‍റെ വി എസ് ഉഗ്രപ്പ ബിജെപിയുടെ ജെ ശാന്തയെക്കാള്‍ 45,808 വോട്ടുകള്‍ക്ക് മുന്നിലെത്തി.  

Read more topics: karnadaka , by election
English summary
karnadaka by-election
topbanner

More News from this section

Subscribe by Email