Friday September 21st, 2018 - 2:23:pm
topbanner
Breaking News

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍

NewsDesk
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍

കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍. കണ്ണൂരില്‍ രണ്ടുദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ച് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണു പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.  സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് നിന്നുള്ള മിസ്ഹബ് കീഴരിയൂരിനെയും ജനറല്‍സെക്രട്ടറിയായി വയനാട്ടില്‍ നിന്നുള്ള എം.പി നവാസിനെയും തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള യൂസഫ് വല്ലാഞ്ചിറയാണു ട്രഷറര്‍.

ഷബീര്‍ ഷാജഹാന്‍ (കോട്ടയം), ഷരീഫ് വടക്കയില്‍ (മലപ്പുറം), ഹാഷിം ബമ്പ്രാണി (കാസര്‍കോട്), ഫൈസല്‍ ചെറുകുന്നോന്‍ (കണ്ണൂര്‍) എന്നിവരാണു വൈസ് പ്രസിഡന്റുമാര്‍. നിഷാദ് കെ സലീം (മലപ്പുറം), കെ.കെ അസീസ് (പാലക്കാട്), അസ്ഹറുദ്ദീന്‍ (തൃശൂര്‍), സല്‍മാന്‍ ഹനീഫ് (ഇടുക്കി) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സംസ്ഥാനകമ്മിറ്റിയിലെ 11 ഭാരവാഹികളും പുതുമുഖങ്ങളാണ്.

Read more topics: msf, state conference, kannur
English summary
kannur msf state conference new general secretery and president
topbanner

More News from this section

Subscribe by Email