topbanner
Sunday March 26th, 2017 - 1:07:am
topbanner

കെപിസിസി തലപ്പത്ത് സുധാകരന്‍ വരുമെന്ന് സൂചന

NewsDesk
കെപിസിസി തലപ്പത്ത് സുധാകരന്‍ വരുമെന്ന് സൂചന

കണ്ണൂർ: കെപിസിസി തലപ്പത്ത് സുധാകരന്‍ വരുമെന്ന് സൂചന. കണ്ണൂരില്‍ നിന്നുളള മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ നിന്നുളള കെപിസിസി പ്രസിഡന്‍റ് എന്നതാണ് ഇത് സാധൂകരിക്കാന്‍ ചൂണ്ടിക്കാട്ടപ്പെടുന്ന ഒരു കാര്യങ്ങളിലൊന്ന്.

സുധീരന്‍ എ ഗ്രൂപ്പിനെതിരെ മാത്രം ശക്തമായ നിലപാടുകളെടുത്ത, എന്നാല്‍ രമേശ് ചെന്നിത്തലയോട് മൃദു സമീപനം സ്വീകരിച്ച കെപിസിസി അധ്യക്ഷനായിരുന്നുവെന്ന് പാര്‍ട്ടിവൃത്തങ്ങളില്‍ മുറുമുറുക്കലുകളുണ്ടായിരുന്നു.

എന്നാല്‍, ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുളള ഇരു ഗ്രൂപ്പുകളും അല്പസ്വല്പംസൂക്ഷിച്ചുമാത്രം ഇടപെടുന്ന നേതാവ് എന്നത് സുധാകരന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നായര്‍ വിഭാഗത്തില്‍ നിന്നുളള പ്രതിപക്ഷനേതാവായതിനാല്‍ മറ്റേതെങ്കിലും വിഭാഗത്തിന് കെപിസിസി അധ്യക്ഷസ്ഥാനം കൊടുക്കണമെന്നതാണ് പാര്‍ട്ടിയിലെ ജാതിസമവാക്യം. അതനുസരിച്ച്‌ ഈഴവവിഭാഗത്തില്‍ പെട്ട സുധാകരന് സാധ്യതയേറുമെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു.

Read more topics: k sudhakaran, kpcc, president,
English summary
k sudhakaran kpcc president
topbanner topbanner

More News from this section

Subscribe by Email