topbanner
Monday May 29th, 2017 - 3:14:pm
topbanner

കേരള കോൺഗ്രസിനെ ഇടതു പാളയത്തിൽ എത്തിക്കാൻ തന്ത്രം മെനഞ്ഞത് ജോസ് കെ.മാണിയെന്നു സൂചന

NewsDesk
കേരള കോൺഗ്രസിനെ ഇടതു പാളയത്തിൽ എത്തിക്കാൻ തന്ത്രം മെനഞ്ഞത് ജോസ് കെ.മാണിയെന്നു സൂചന

കോട്ടയം: കേരള കോൺഗ്രസിനെ ഇടതു പാളയത്തിൽ എത്തിക്കാൻ തന്ത്രം മെനഞ്ഞത് ജോസ് കെ.മാണിയെന്നു സൂചന. കോൺഗ്രസുമായി ഇടഞ്ഞ് ഒറ്റയ്ക്കു നിൽക്കുന്ന കേരള കോൺഗ്രസിനു കോട്ടയം പാർലമെന്റ് സീറ്റ് വിജയിക്കണമെങ്കിൽ ഏതെങ്കിലും പ്രമുഖ പാർട്ടിയുടെ പിൻതുണ കൂടിയേ തീരൂ.

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ഒരു മുഴം മുന്നേ എറിഞ്ഞ് ഇടതു മുന്നണിയുടെ ഭാഗമാകാൻ കേരള കോൺഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ജില്ലാ പഞ്ചായത്തിൽ മുന്നണി ബാന്ധവത്തിന്റെ ആദ്യ നീക്കം തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 120,599 വോട്ടിന്റെ ലീഡാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായി മത്സരിച്ച ജോസ് കെ.മാണിയ്ക്കു ലഭിച്ചത്. സിപിഎം വർഷങ്ങളായി മത്സരിച്ചിരുന്ന സീറ്റ് ജനതാദള്ളിനു ഇടതു മുന്നണി ദാനം നൽകുകയായിരുന്നു. അന്ന് എംഎൽഎ ആയിരുന്ന മാത്യു ടി.തോമസ് ജോസ് കെ.മാണിയ്‌ക്കെതിരെ മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. അന്നു മുതൽ തന്നെ കേരള കോൺഗ്രസ് - സിപിഎം ബാന്ധവത്തിനുള്ള നീക്കം സജീവമായതായി ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇടതു മുന്നണി അധികാരത്തിൽ എത്തിയതും കെ.എം മാണി യുഡിഎഫ് വിട്ടതും.

ജില്ലയിൽ അടുത്തിടെയുണ്ടായ ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎം പിൻതുണയോടെയാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർഥികൾ മത്സരിച്ചത്. ഇവിടെയെല്ലാം കേരള കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിൽ ഏഴിടത്തും കേരള കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചിരിക്കുന്നത്.

ഏറ്റുമാനൂരിലും വൈക്കത്തും മാത്രമാണ് ഇടതു മുന്നണി സ്ഥാനാർഥികൾക്കു വിജയിക്കാൻ സാധിച്ചിരിക്കുന്നത്. 71 ഗ്രാമപഞ്ചായത്തുകളിൽ 22 ഇടത്താണ് കോൺഗ്രസ് കേരള കോ്ൺഗ്രസ് സഖ്യം ഭരിക്കുന്നത്. 12 ഇടത്ത് കോൺഗ്രസും, പത്തിടത്ത് കേരള കോൺഗ്രസുമാണ് ഭരണത്തിലിരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തിൽ അ്ഞ്ചിടത്താണ് കേരള കോൺഗ്രസ് - കോൺഗ്രസ് സഖ്യം ഭരിക്കുന്നത്. ഇതിൽ മൂന്നിടത്ത് കോൺഗ്രസും, രണ്ടിടത്തു കേരള കോൺഗ്രസുമാണ് ഭരണം നടത്തുന്നത്.

Read more topics: jose k mani, mani, cpm,
English summary
jose ka mani alliance with cpm kottayam
topbanner topbanner

More News from this section

Subscribe by Email