Thursday November 15th, 2018 - 4:03:pm
topbanner

കോഴിക്കോട് ജെഡിയുവിന്റെ മുന്നണിമാറ്റ ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചു

NewsDesk
 കോഴിക്കോട് ജെഡിയുവിന്റെ മുന്നണിമാറ്റ ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചു

കോഴിക്കോട്: ജെഡിയുവില്‍ മുന്നണിമാറ്റം ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും. ജെഡിയു സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ചയ്ക്കിടെ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.


യുഡിഎഫില്‍ ജെഡിയുവിന് നീതി ലഭിച്ചില്ലന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് റിബല്‍ സാഥാനാര്‍ത്ഥികളാക്കി നിര്‍ത്തി തോല്‍പ്പിച്ചുവെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.മുന്നണി മാറ്റത്തെ പരോക്ഷമായി അനുകൂലിച്ചാണ് വീരേന്ദ്ര കുമാര്‍ സംസാരിച്ചത്.

യു.ഡി.എഫില്‍ എത്തിയ ശേഷം പാര്‍ട്ടി ശോഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടില്ലന്നും സിപിഐഎമ്മിന്റെ മനോഭാവത്തില്‍ മാറ്റം വന്നതായി താന്‍ കരുതുന്നില്ലന്നും മന്ത്രി കെപി മോഹനന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയിലാണ് ശുദ്ധീകരണം വേണ്ടതെന്ന് അഭിപ്രായപ്പെട്ട ജില്ലാ പ്രസിഡന്റ് പനയത്ത് ചന്ദ്രന്‍ മുന്നണി മാറ്റം സംബന്ധിച്ച സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് യോഗത്തില്‍ അറിയിച്ചതായാണ് സൂചന. യോഗത്തില്‍ വൈകിയെത്തിയ കെ പി മോഹനന്‍ യോഗം അവസാനിക്കുന്നതിന് മുമ്പ് തിരിച്ചു പോയി.

Read more topics: jdu, discussion , kozhkode
English summary
jdu discussion in kozhkode
topbanner

More News from this section

Subscribe by Email