Sunday November 18th, 2018 - 10:40:pm
topbanner

സിപിഎമ്മിന്റെ വികസന അജണ്ടയില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

NewsDesk
സിപിഎമ്മിന്റെ വികസന അജണ്ടയില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം :നാലാമത് പഠന കോണ്‍ഗ്രസില്‍ സിപിഎം മുന്നോട്ടു വച്ച പുതിയ വികസന അജണ്ടയില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഠന കോണ്‍ഗ്രസില്‍ വികസനത്തിന് വേഗം കൂട്ടണമെന്ന് സിപിഎം തീരുമാത്തില്‍ ഞാനാണ് ഏറ്റവും സന്തോഷവാനായ വ്യക്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാര്‍ത്ത ഏജന്‍സിയോടാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.എന്റെ സര്‍ക്കാരിന് ലഭിച്ച മികച്ച അഭിനന്ദനമാണിത്. കാരണം വികസനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോഴെങ്കിലും അവര്‍ ചെയ്തിരുന്ന വലിയ തെറ്റ് തിരിച്ചറിഞ്ഞു.

മുന്‍പ് ടാക്ടറുകളെയും കംപ്യൂട്ടറുകളെയും സിപിഎം എതിര്‍ത്തതും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഐടി രംഗത്ത് വേഗത്തിലുള്ള വികസനം വേണമെന്നാണ് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.പ്രതിപക്ഷം എല്ലാത്തിനെയും എതിര്‍ക്കുന്നതിലൂടെ ഞങ്ങളുടെ സര്‍ക്കാരിന് പല കാര്യങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിച്ചില്ല.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 6000 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു പിണറായി മുന്‍പ് ആരോപിച്ചത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു അവര്‍ അധികാരത്തില്‍ എത്തിയാലും പദ്ധതി തടയില്ലെന്ന്.

 

Read more topics: ummenchandy, happy, cpm
English summary
i am happy cpm decision by ummenchandy
topbanner

More News from this section

Subscribe by Email