topbanner
Wednesday September 20th, 2017 - 5:45:am
topbanner

ഹരിപ്പാട്ട് എസ്എഫ്ഐ, കെഎസ് യു സംഘർഷം: ഹരിപ്പാട് മണ്ഡലത്തിൽ നാളെ കോൺഗ്രസ്സ് ഹർത്താൽ

NewsDesk
ഹരിപ്പാട്ട് എസ്എഫ്ഐ, കെഎസ് യു സംഘർഷം: ഹരിപ്പാട് മണ്ഡലത്തിൽ നാളെ കോൺഗ്രസ്സ് ഹർത്താൽ

ഹരിപ്പാട്: ഇന്നലെ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ ബഹളത്തെ തുടർന്ന് ഇരുവിഭാഗത്തിലെയും ചില പ്രവർത്തകർക്ക് പരിക്കേൽക്കുകയും, കൊടികൾ പരസ്പ്പരം നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റ് തുടർച്ചയെന്നോണം കോളേജിലെ മുൻ വിദ്യാർത്ഥിയും കെഎസ് യു ബ്ളോക്ക് മണ്ഡലം ഭാരവാഹിയുമായ ഹരികൃഷ്ണന്റ് വീട്ടിൽ കയറി ഇന്ന് രാവിലെ 11 മണിക്ക് ചിലർ അക്രമം നടത്തി.

ഹരികൃഷ്ണന്റ് അമ്മയേയും സഹോദരങ്ങളെയും എസ്എഫ്ഐ പ്രവർത്തകർ മർദ്ധിച്ചുവെന്ന് കെഎസ് യു പ്രവർത്തകർ പറഞ്ഞു. ഇവരെ ഹരിപ്പാട് ആശുപത്രിയിൽ കൊണ്ടു വന്നപ്പോഴും മറ്റ് പ്രവർത്തകരെയും എസ്എഫ്ഐ പ്രവർത്തകർ മർദ്ധിച്ചെന്നാണ് പരാതി.


6 കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റു, ഇതിൽ 3 പേർക്ക്സാ രമായപരിക്കുണ്ട്. പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നാളെ ഹർത്താലാണ്.

Read more topics: harippad, sfi, ksu,
English summary
harippad sfi ksu fight
topbanner topbanner

More News from this section

Subscribe by Email