topbanner
Monday December 11th, 2017 - 7:47:am
topbanner
topbanner

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിക്ക് സ്വന്തം ഏരിയാ കമ്മറ്റിയില്‍ കനത്ത തിരിച്ചടി

NewsDesk
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിക്ക് സ്വന്തം ഏരിയാ കമ്മറ്റിയില്‍ കനത്ത തിരിച്ചടി

കോട്ടയം: സി.പി.എം ജില്ലാ സെക്രട്ടറിക്ക് സ്വന്തം ഏരിയാ കമ്മറ്റിയില്‍ കനത്ത തിരിച്ചടി. വി.എം വാസവനാണ് പുതുപ്പള്ളി ഏരിയാ കമ്മറ്റിയില്‍ നിന്ന തിരിച്ചടി ഏറ്റത്. ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുപ്പിലൂടെ ആണ് കണ്ടെത്തിയത്.

വി.എം വാസവന്റെ വിശ്വസ്തനായിരുന്ന പനച്ചിക്കാട്ടു നിന്നുള്ള പി.കെ മോഹനെയാണ് പുതുപ്പള്ളിയില്‍ നിന്നുള്ള സുഭാഷ് പി വര്‍ഗീസ് ഒരു വോട്ടിന് പരാജയപ്പെടുത്തിയത്.ഇതു കൂടെ ജില്ലാ സെക്രട്ടറിയുടെ വിശ്വസ്തരായ മൂന്ന് പേര്‍ ഏരിയാ കമ്മറ്റിയില്‍ നിന്നു തന്നെ പുറത്തായി.നിലവിലെ സെക്രട്ടറി ഇ.എസ് സാബു,കെ.എസ് ഗിരിഷ്, ജയപ്രകാശ് എന്നിവരാണ് കമ്മറ്റിയില്‍ നിന്നും പുറത്തായത്.

മൂവരും വാസവന്റെ വിശ്വസ്തരായിരുന്നു. പനച്ചിക്കാട്ടുനിന്നുള്ള രാധാകൃഷ്ണന്‍, പുതുപ്പള്ളിയില്‍നിന്നുള്ള സുജ സൂസന്‍ ജോര്‍ജ്, കൊല്ലാട്ടുനിന്നുള്ള ബഞ്ചമിന്‍ എന്നിവരാണു പകരം ജയിച്ചത്. സ്വന്തം തട്ടകത്തില്‍ ജില്ലാ സെക്രട്ടറിയുടെ ആളുകള്‍ പരാജയപ്പെട്ടത്. അദേഹത്തിന് കനത്ത തിരിച്ചടിയായി.

ഇ.എസ് സാബു ഒരു ടേം മാത്രമായിരുന്ന ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. സുഭാഷ് സിഐടിയു ഏരിയ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലം മുതല്‍ ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന പുകച്ചിലുകളാണ് സമ്മേളനത്തില്‍ മറനീക്കി പുറത്ത് വന്നത്.

വര്‍ഷങ്ങളായി പാമ്പാടിക്കാര്‍ കയ്യടക്കിവച്ചിരുന്ന സ്ഥാനങ്ങളാണ് പുതുപ്പള്ളിക്കാര്‍ കൊണ്ടുപോയത്. സമ്മേളനത്തില്‍ ഇ.എസ് സാബു പാമ്പാടി ലോബിയായി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനം ഉണ്ടായി. നിരവധി അംഗങ്ങളാണ് ഈ കാര്യം വിവിധ ഘട്ടങ്ങളിലുണ്ടായ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് വിമര്‍ശനം ഉന്നയിച്ചത്.ജില്ലാ സെക്രട്ടറിക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉയര്‍ന്നു.

പല പ്രശ്‌നങ്ങളിലും അനങ്ങാപാറ നയം സ്വീകരിക്കുന്നതായാണ് പരോക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. സോളര്‍ കേസില്‍ ഉള്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എസ്ഥാനം രാജിവയ്ക്കണമെന്ന പ്രമേയം ഏരിയ സമ്മേളനം അവതരിപ്പിച്ചു.

പി.കെ.മോഹനന്‍, കെ.ജെ.ജോണ്‍, ഇ.കെ.കുര്യന്‍, എ.ജി.രവീന്ദ്രന്‍, സി.കെ.വിജയകുമാര്‍, എ.എം.ഏബ്രഹാം, കെ.ജെ.ജോയി, സി.എം.വര്‍ക്കി, ലീലാമണി ബാലകൃഷ്ണന്‍, കെ.എന്‍.വിശ്വനാഥന്‍, കെ.ജെ.അനില്‍കുമാര്‍, സജേഷ് തങ്കപ്പന്‍, റോസമ്മ മത്തായി, സതീഷ് വര്‍ക്കി, ഇ.എസ്.വിനോദ്, പി.പി.രാധാകൃഷ്ണന്‍, പി.സി.ബെഞ്ചമിന്‍, സുജ സൂസന്‍ ജോര്‍ജ് എന്നിവരാണു ഏരിയ കമ്മിറ്റി അംഗങ്ങള്‍.

Read more topics: kottyam, cpm, puthuppally,
English summary
cpm puthuppally vm vasavan
topbanner topbanner

More News from this section

Subscribe by Email