Tuesday February 19th, 2019 - 6:41:pm
topbanner

വി എസ് അച്യുതാനന്ദനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളത്തിന്റെ രണ്ടാംദിനം

NewsDesk
വി എസ് അച്യുതാനന്ദനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളത്തിന്റെ രണ്ടാംദിനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളത്തിന്റെ രണ്ടാംദിനം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദനെതിരേ രൂക്ഷവിമര്‍ശനം.

ഗ്രൂപ്പ് ചര്‍ച്ചയിലായിരുന്നു പ്രതിനിധികള്‍ വി എസ്സിനെതിരേ വിമര്‍ശനമുന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തിയ വി എസ് അച്യുതാനന്ദന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് അസഹിഷ്ണുതയോടെ പെരുമാറി.

സ്ഥാനാര്‍ഥിക്ക് മുഖം കൊടുക്കാന്‍പോലും വി എസ് തയ്യാറായില്ല. ഇത് പ്രവര്‍ത്തകരുടെ ഊര്‍ജം കെടുത്തി. മുതിര്‍ന്ന നേതാവ് വി എസ്സിന്റെ പെരുമാറ്റം എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയത തുറന്നുകാട്ടുന്ന വിമര്‍ശനങ്ങളായിരുന്നു രണ്ടാംദിനവുമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും കോട്ടയത്തും പൂഞ്ഞാറിലും ജയസാധ്യത കുറഞ്ഞവരെ മല്‍സരിപ്പിച്ചതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

നേതൃത്വം കെട്ടിയിറക്കിയവരെ മല്‍സരിപ്പിച്ചതാണ് പി സി ജോര്‍ജിന്റെ വന്‍ഭൂരിപക്ഷത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ട് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതിനും കാരണമായത്.

പാര്‍ട്ടി ചിഹ്‌നത്തില്‍ സിപിഎം സ്ഥാനാര്‍ഥിെ മല്‍സരിപ്പിച്ചിരുന്നുവെങ്കില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. കോട്ടയത്ത് വേണ്ടത്ര പഠനം നടത്താതെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും വികാരവും മനസ്സിലാക്കാതെ സംസ്ഥാനനേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ചര്‍ച്ചയില്‍ സിപിഐക്കെതിരേ വീണ്ടും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷത്തിന്റെ ജോലിയാണ് സിപിഐ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിനും കാരണമായെന്ന് ചര്‍ച്ചയില്‍ ഒരുവിഭാഗം
ആരോപിച്ചു.

അതേസമയം, സമ്മേളനവിവരങ്ങള്‍ ചോരുന്നതില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതിനിധികളെ കടുത്ത അതൃപ്തി അറിയിച്ചു. ക്രെഡന്‍ഷ്യല്‍ റിപോര്‍ട്ടിലുള്ള ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കോടിയേരി പ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Viral News

Read more topics: cpm, kottayam,
English summary
cpm kottayam jilla sammelanam
topbanner

More News from this section

Subscribe by Email