topbanner
Friday November 24th, 2017 - 7:41:am
topbanner
Breaking News

'ജയരാജനെ' പി. കൃഷ്ണപിള്ളയ്ക്ക് പകരക്കാരനാക്കി വ്യക്തിപൂജ: കണ്ണൂര്‍ സിപിഎമ്മില്‍ വിവാദം കനക്കുന്നു

NewsDesk
'ജയരാജനെ' പി. കൃഷ്ണപിള്ളയ്ക്ക് പകരക്കാരനാക്കി വ്യക്തിപൂജ: കണ്ണൂര്‍ സിപിഎമ്മില്‍ വിവാദം കനക്കുന്നു

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അച്ചടക്കനടപടി.പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ചഡോക്യുമെന്ററിയാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെപേരിലുള്ള നടപടിക്ക്ഇടയാക്കിയത്. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച ഡോക്യുമെന്ററിയാണ് പി. ജയരാജന്റെപേരിലുള്ള നടപടിക്ക് ഇടയാക്കിയത്. ജയരാജനെ വശ്യമധുരമായാണ് സംഗീതശില്പത്തില്‍ അവതരിപ്പിക്കുന്നത്.'കണ്ണൂരിന്‍ കണ്ണായ ധീരസഖാവേ, കൈരളിക്കഭിമാനം ധീരസഖാവേ...' എന്നുതുടങ്ങുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബത്തില്‍ പി. ജയരാജനെ സഖാവ് പി. കൃഷ്ണപിള്ളയുടെ ധീരോദാത്തമായ പോരാട്ടത്തിന് പകരംവെയ്ക്കുകയാണ്

സംഘപരിവാറിന്റെ കൊലക്കത്തിക്കുമുന്നില്‍ ധീരതയോടെ പോരാടി ജീവന്‍ നിലനിര്‍ത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി മാറിയ നേതാവ് എന്നരീതിയിലും പി. ജയരാജനെ അവതരിപ്പിക്കുന്നു. 'ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്...' തുടങ്ങി അദ്ദേഹത്തെ വീരയോദ്ധാവായി അവതരിപ്പിക്കുന്നു. വെട്ടേറ്റ് ആസ്പത്രിയില്‍ കിടക്കുന്നതിന്റെയും ജയിലില്‍നിന്ന് തലയുയര്‍ത്തി പുറത്തിറങ്ങുന്നതിന്റെയും ചിത്രങ്ങള്‍ ദൃശ്യവത്കരിക്കുന്നതോടൊപ്പം ? പ്രസംഗവേദിയിലേക്ക് പ്രസാദവാനായി അദ്ദേഹം ആല്‍ബത്തില്‍ നിറയുന്നു.

ഈ ആല്‍ബം സി.പി.എം. പ്രവര്‍ത്തകരുടെ സാമൂഹികമാധ്യമ കൂട്ടായ്മകളില്‍ വൈറലായി പ്രചരിച്ചിരുന്നു. സി.പി.എമ്മില്‍ പതിവില്ലാത്ത വ്യക്തിമഹത്ത്വപ്രചാരണവും വ്യക്തിപൂജയുമായാണ് ഇതിനെ പാര്‍ട്ടി കാണുന്നത്.


തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ജയരാജനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് പുറത്തറിഞ്ഞിരുന്നില്ല.

സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയില്‍ സുപ്രധാനിയായ നേതാവാണ് പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിര്‍ണായക സ്വാധീനമാണ് കണ്ണൂരിലെ പാര്‍ട്ടി സംവിധാനത്തില്‍ അദ്ദേഹത്തിനുള്ളത്.

Read more topics: cpm, kannur, p jayarajan,
English summary
cpm kannur p jayarajan against cpm
topbanner topbanner

More News from this section

Subscribe by Email