Monday November 19th, 2018 - 6:27:am
topbanner

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല; ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

JB
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല; ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതിനിടെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഈ വിലയിരുത്തല്‍ നടത്തിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും യോ?ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ കോണ്‍?ഗ്രസ് നിലപാട് വിശദീകരിച്ച് പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്താന്‍ തീരുമാനിച്ചു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കേരള ഘടകം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ശബരിമല യുവതി പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തില്‍ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങള്‍ക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തന്ത്രി കുടുംബത്തെയും രാജ കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സിപിഎമ്മുമാണ്.

 

 

English summary
congresspolitical meeting today in thiruvanathapuram
topbanner

More News from this section

Subscribe by Email