Monday July 23rd, 2018 - 1:25:pm
topbanner
Breaking News

കെ.എം മാണി ഇപ്പോഴും അഴിമതിക്കാരന്‍ തന്നെ: സി.പി.ഐ നേതാവ് സി കെ ശശിധരന്‍

NewsDesk
കെ.എം മാണി ഇപ്പോഴും അഴിമതിക്കാരന്‍ തന്നെ: സി.പി.ഐ നേതാവ് സി കെ ശശിധരന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി ഇപ്പോഴും അഴിമതിക്കാരന്‍ തന്നെയാണെന്നും കളങ്കിതനായ വ്യക്തിയെ എല്‍.ഡി.എഫിലെടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍.

മാണി കുറ്റക്കാരനല്ലെന്നത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും കോടതി നടപടികളും സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിക്കെതിരായ അഴിമതി അക്കമിട്ടുനിരത്തിയാണ് എല്‍.ഡി.എഫ് സമരം ചെയ്തത്. മാണി നിയമസഭയില്‍ ബജറ്റില്‍ അവതരിപ്പിക്കാനെത്തിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ എല്ലാവരും കണ്ടതാണ്.

മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീന്‍വരെയുണ്ടെന്ന് പ്രസംഗിച്ചു. സമരവുമായി ബന്ധപ്പെട്ട് വനിതകള്‍ അടക്കമുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പലരും കേസില്‍ പ്രതികളാണ്. അന്ന് നടത്തിയ അഴിമതി വിരുദ്ധസമരത്തിന്റെ ഫലമാണ് ഇന്നത്തെ പിണറായി സര്‍ക്കാര്‍. ഒന്നരവര്‍ഷത്തിനുശേഷം ആ സാഹചര്യത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

അതുകൊണ്ടാണ് മാണിയെ എല്‍.ഡി.എഫില്‍ കൊണ്ടുവരുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കൃത്യമായ നിലപാടുള്ള മുന്നണിയാണ് എല്‍.ഡി.എഫ്. ആരെയും ചേര്‍ക്കുന്ന മുന്നണിയല്ലിത്. തെരഞ്ഞെടുപ്പിനു മുമ്പ് പലതും ജനങ്ങളോട് പറഞ്ഞതാണ്. അതില്‍നിന്ന് മാറിചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മും സി.പി.ഐയും രണ്ടു പാര്‍ട്ടികളാണ്. അവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. 1964ലാണ് പാര്‍ട്ടി പിളരുന്നത്. അതിനുശേഷം എല്ലാ കാര്യത്തിലും യോജിച്ചുകൊള്ളാമെന്ന കരാറിലല്ല പ്രവര്‍ത്തിക്കുന്നത്. യോജിക്കേണ്ട കാര്യത്തില്‍ യോജിക്കും, അല്ലാത്തപ്പോള്‍ പറയേണ്ടത് പറയും. സി.പി.എമ്മിന്റെ സഹായംകൊണ്ടല്ല സി.പി.ഐ പ്രവര്‍ത്തിക്കുന്നത്.

അത് പ്രതീക്ഷിക്കുന്നുമില്ല. അതേസമയം, അവരുമായി തങ്ങള്‍ക്ക് ശത്രുതയൊന്നുമില്ല. സി.പി.ഐയുടേത് മാത്രമല്ല, എല്ലാ വകുപ്പുകളിലും അഴിമതിയുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഉദ്യോഗസ്ഥതലത്തിലാണ് അഴിമതിയുള്ളത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സി.കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: kottayam, ck sasidharan, km mani,
English summary
ck sasidharan against km mani
topbanner

More News from this section

Subscribe by Email