Wednesday October 16th, 2019 - 10:31:am
topbanner

സിപിഐഎമ്മിന് ആത്മവിശ്വാസമില്ലെന്ന് ഉമ്മന്‍ ചാണ്ടി

NewsDesk
സിപിഐഎമ്മിന് ആത്മവിശ്വാസമില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: സിപിഐഎമ്മിന് ആത്മവിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് യുഡിഎഫില്‍ നിന്ന് കക്ഷികളെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യംപ്രവര്‍ത്തകരോട് പറഞ്ഞു. വീരേന്ദ്രകുമാറിനെ പിണറായി വിജയന്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വീരേന്ദ്രകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം പ്രതികരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ പദ്ധതിയെ അംഗീകരിച്ചത് സര്‍ക്കാരിന്റെ വിജയമാണെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

English summary
chief minister against pinarayi vijayan
topbanner

More News from this section

Subscribe by Email