Tuesday October 23rd, 2018 - 12:21:am
topbanner
Breaking News

ഇടതു മുന്നണിയുടേത് അധികാര ദുർവിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ട് നേടിയ വിജയം: എം ടി രമേശ്

Aswani
ഇടതു മുന്നണിയുടേത് അധികാര ദുർവിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ട് നേടിയ വിജയം: എം ടി രമേശ്

ചെങ്ങന്നൂർ: അധികാര ദുർവിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ട് നേടിയ വിജയമാണ് ഇടതു മുന്നണിയുടെതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞു. മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും വ്യാജപ്രചരണവും അഴിച്ചു വിട്ട് ഇടതു മുന്നണി ഭീതി പരത്താൻ നടത്തിയ ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. എൽഡിഎഫിനെ പ്രതിരോധിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം തട്ടകത്തിൽ പോലും യുഡിഎഫിന് സാധിക്കാത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ ലക്ഷണമാണ്.

ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ടു കുറഞ്ഞെങ്കിലും ജനകീയ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മുന്നണിയിൽ നിന്ന് ബിഡിജെഎസ് വിട്ടു നിന്നത് പ്രകടനത്തെ ബാധിച്ചു എന്നത് യാഥാർത്ഥ്യമാണ്. എല്ലാ ഭീഷണികളേയും പ്രലോഭനങ്ങളേയും അതിജീവിച്ച് ബിജെപി നേടിയ വോട്ടുകൾ ശക്തമായ അടിത്തറയുടെ പ്രതിഫലനമാണ്. ഇതിന് ബിജെപിയെ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read more topics: chengannur, ldf, mt ramesh, bjp
English summary
the victory of ldf is because of Abuse of power and consolidation of caste forces: m t ramesh
topbanner

More News from this section

Subscribe by Email