topbanner
Friday November 24th, 2017 - 1:35:am
topbanner
Breaking News

ജനരക്ഷായാത്ര ബിജെപി അഖിലേന്ത്യാ അധ്യകഷൻ അമിത്‌ഷാ പയ്യന്നുരിൽ ഉദ്ഘടനം ചെയ്യും

NewsDesk
 ജനരക്ഷായാത്ര  ബിജെപി അഖിലേന്ത്യാ അധ്യകഷൻ അമിത്‌ഷാ പയ്യന്നുരിൽ ഉദ്ഘടനം ചെയ്യും

കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര സെപറ്റംബർ 7 നു രാവിലെ പയ്യുന്നുരിൽ നിന്ന് ആരംഭിക്കും സെപ്റ്റംബർ 23 നു തിരവന്തപുരത്തു സമാപിക്കും. ബിജെപി അഖിലേന്ത്യാ അധ്യകഷൻ അമിത്‌ഷാ പയ്യന്നുരിൽ യാത്ര ഉദ്ഘടനം ചെയ്യും , കൂടാതെ കണ്ണൂർ ജില്ലയിലെ യാത്രയിൽ അദ്ദേഹം പങ്കെടുക്കും , യാത്രയുടെ വിജയത്തിന് വേണ്ടി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സമ്പൂർണ ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്തു.

യോഗം ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അംഗം വി.മുരളീധരൻ ഉദ്ഗാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്ന ചുകപ്പ് ഭീകരതയും , ജിഹാദി ഭീകര പ്രവർത്തനവും കേരളത്തിന്റെയ് പൊതു സമൂഹത്തിനു ഭീഷണിയാണ് എന്ന് വി.മുരളീധരൻ പറഞ്ഞു . കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്ന ചുകപ്പ് ഭികരതയ്ക്കു എതിരെയും, ജിഹാദി ഭീകരത്തേയ്ക് എതിരെയും ആണ് ബിജെപി ജനരകഷ യാത്ര സംഘടിപ്പിക്കുന്നത്തു എന്ന് അദ്ദേഹം യോഗം ഉദ്ഘടനം ചെയ്തു കൊണ്ട് പറഞ്ഞു .

ജനരക്ഷായാത്ര സെപ്റ്റംബർ 7 നു പയ്യന്നൂരിൽ നിന്ന് ആരംഭിച്ചു വൈകുനേരം പിലാത്തറയിൽ സമാപിക്കും , 8 തിയതി രാവിലെ ധർമ്മശാലയിൽ നിന്നും ആരംഭിച്ചു കണ്ണൂരിൽ സമാപിക്കും , 9 തിയ്യതി മമ്പറം ടൗണിൽ നിന്ന് ആരംഭിച്ചു തലശേരിയിൽ സമാപിക്കും , 10 തിയ്യതി പാനൂരിൽ നിന്ന് ആരംഭിച്ചു കൂത്തുപറമ്പിൽ സമാപിക്കും. ഇതോടു കുടി കണ്ണൂർ ജില്ലയിലെ ജനരക്ഷായാത്രയുടെ പര്യടനം പൂർത്തിയാകും .

യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യാപ്രകാശൻ മാസ്റ്റർ അധ്യകഷത വഹിച്ചു . ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ രഞ്ജിത്ത് , കോഴിക്കോട് മേഖല സംഘടന സെക്രെട്ടറി കു.വേ.സുരേഷ് , നാഷണൽ കൗൺസിൽ അംഗം പി.കെ.വേലായുധൻ , മേഖല വൈസ് പ്രസിഡണ്ട് എ പി ഗംഗാധരൻ , ബി.ജെ.പി ജില്ലാ ജനറൽ സെക്രെട്ടറി അഡ്വ.രത്നാകരൻ തുടങ്ങിയ നേതാക്കൾ യോഗത്തിലെ സംസാരിച്ചു .
ബി.ജെ.പി ജില്ലാ ജനറൽ സെക്രെട്ടറി കെ.കെ.വിനോദ്കുമാർ സ്വാഗതവും , ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നന്ദിയും രേഖപ്പെടുത്തി.

English summary
bjp janaraksha yathra payyanur Amitha Shah
topbanner topbanner

More News from this section

Subscribe by Email