Tuesday September 25th, 2018 - 5:31:pm
topbanner

ബാര്‍ കോഴ ; മാണി സുപ്രീംകോടതിയെ സമീപിക്കുന്നു

NewsDesk
ബാര്‍ കോഴ ; മാണി സുപ്രീംകോടതിയെ സമീപിക്കുന്നു

ന്യൂഡല്‍ഹി: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ മുന്‍ ധനമന്ത്രി കെഎം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് കെ എം മാണി നിയമോപദേശം തേടി. സീനിയര്‍ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാല്‍ സുബ്രഹ്മണ്യം കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബസന്തിന്റെ നിയമോപദേശവും തേടിയതായാണ് സൂചന.

പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് മഹേഷ് ജഠ് മലാനിയും ബസന്തും നിയമോപദേശം നല്‍കിയതായാണ് സൂചന.ബാര്‍ കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെഎം മാണി ധനമന്ത്രിസ്ഥാനം രാജി വെച്ചത്.

ഈ പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മാണിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ശരിയായ അന്വേഷണം നടന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും വിധി പ്രസ്താവിക്കവേ ജസ്റ്റിസ് കെ കമാല്‍പാഷ പറഞ്ഞിരുന്നു.

 

English summary
bar bribery case km mani supremcourt
topbanner

More News from this section

Subscribe by Email