topbanner
Thursday November 23rd, 2017 - 10:20:pm
topbanner
Breaking News

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്താകും: എൻ രാധാകൃഷ്ണൻ

NewsDesk
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി  മൂന്നാം സ്ഥാനത്താകും: എൻ രാധാകൃഷ്ണൻ

ആലപ്പുഴ : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സംസ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് രംഗത്ത് സി പി എം നടത്തുന്ന കൊലവിളി ഇതിന് ഉദാഹരണമാണ്. മലപ്പുറത്തെ 105-ാം നമ്പര്‍ ബൂത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനുനേരെ സി പി എം ആക്രമണം നടത്തി. തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷഭരിതമാക്കാന്‍ സി പി എം ശ്രമിക്കുകയാണ്.

മലപ്പുറത്തെ പിന്നോക്ക, പട്ടിജാതി, വിഭാഗങ്ങള്‍ സംഘടിതമായി എന്‍ ഡി എയ്ക്ക് അനുകൂല നിലപാടെടുക്കുന്നത് സി പി എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് പിന്നിലാകുമോയെന്ന ഭയമാണ് ഇപ്പോള്‍ സി പി എമ്മിനുളളത്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന ജിഷ്ണു പ്രണോയിയെന്ന വിദ്യാര്‍ത്ഥിക്ക് സി പി എമ്മില്‍നിന്നും നീതി ലഭിച്ചില്ല. മകന്‍ മരിച്ചിട്ടും നീതിലഭിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് പെറ്റമ്മയ്ക്ക്ഉപവാസത്തിനു പോകേണ്ടി വന്നു . അവിടെയും അവര്‍ ക്രൂരമായി അപമാനിക്കപ്പെട്ടു.

പിണറായി ഇനിയും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും ഒരുപാട് ദൂരം മുഖ്യമന്ത്രി പദത്തിലേക്ക് സഞ്ചരിക്കാനുണ്ട്. പീഡനത്തിന്റെ പേരില്‍ ജീവന്‍ ബലിക്കഴിക്കപ്പെടേണ്ടിവന്ന ജീഷ്ണുവിന്റെ കുടുംബത്തിന് ആശ്വസധനമായി ആകെ ലഭിച്ചത് പത്തുലക്ഷം രൂപ. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ സ്വയം വെളളപൂശാന്‍ ഖജനാവില്‍നിന്നും പൊടിച്ചത് 60 ലക്ഷം. സ്വായശ്രയ കോജജ് സമരത്തെ സി പി എമ്മും വിദ്യാര്‍ത്ഥി വിഭാഗവും ചേര്‍ന്ന് അട്ടിമറിച്ചു.

എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ നടത്തുന്ന കോളജുകളെ എസ് എഫ് ഐ സമരഭൂമിയാക്കുകയാണ്. കായംകുളത്തെ വെളളാപളളി കോളജിലും ഇതുതന്നെയാണ് നടക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ സോമനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
an radhakrishnan about malappuram election cpm
topbanner topbanner

More News from this section

Subscribe by Email