topbanner
Monday October 23rd, 2017 - 2:28:am
topbanner

ആര്‍.എസ്.എസ് ശാഖയില്‍ ചേരാത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

Anju NC
ആര്‍.എസ്.എസ് ശാഖയില്‍ ചേരാത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖയില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എന്‍എസ്എസ് കോളേജിലെ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്ന തന്നെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ആഴ്ചയിലൊരിക്കല്‍ ശാഖയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്നെ വിവസ്ത്രനാക്കി ക്യാമ്പസില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു. തന്റെ ബാഗില്‍ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് കണ്ട സഹപാഠി എ.ബി.വി.പി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നുവെന്നും അഭിജിത്ത് പറഞ്ഞു. താനൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനായതുകൊണ്ടാണ് തന്നെ മര്‍ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു.

സംഭവത്തില്‍ അഭിജിത്ത് നേമം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Read more topics: rss, abvp, attack, student,
English summary
abvp workers attacked student in nss college
topbanner topbanner

More News from this section

Subscribe by Email