Sunday August 18th, 2019 - 10:55:pm
topbanner
topbanner

ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവെന്ന കമല്‍ഹാസന്റെ പരാമർശത്തിന് മറുപടിയുമായി നടന്‍ വിവേക് ഒബ്രോയ്

princy
ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവെന്ന കമല്‍ഹാസന്റെ പരാമർശത്തിന് മറുപടിയുമായി നടന്‍ വിവേക് ഒബ്രോയ്

മുംബൈ:തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ കമല്‍ഹാസൻ നടത്തിയ പരാമർശത്തിന് മറുപടി നൽകി നടനും ബിജെപി പ്രവര്‍ത്തകനുമായ വിവേക് ഒബ്രോയ് രംഗത്ത്.ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവന മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണെന്നും വിവേക് ഒബ്രോയ് പറഞ്ഞു.'കമല്‍ സര്‍, താങ്കള്‍ വലിയ കലാകാരനാണ്, കലകള്‍ക്ക് മതമില്ല എന്നതുപോലെ ഭീകരവാദത്തിനും മതമില്ല. താങ്കള്‍ക്ക് ഗോഡ്‌സെയെ ഭീകരന്‍ എന്നുവിളിക്കാം. പക്ഷേ എന്തിനാണ് ഹിന്ദു മതവുമായി ബന്ധിപ്പിക്കുന്നത്. ഇത് മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണെന്നും' വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു.

 

Read more topics: actor, Kamal Haasan, Vivek Obrroy
English summary
Vivek Obrroy statement against Kamal Haasan
topbanner

More News from this section

Subscribe by Email