Friday April 19th, 2019 - 6:31:pm
topbanner
topbanner

കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഡല്‍ഹിയില്‍ പിന്തുണയ്ക്കാമെന്ന് മുഖ്യമന്ത്രി പറയുന്നത് തമാശയാണ് : രമേശ് ചെന്നിത്തല

princy
കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഡല്‍ഹിയില്‍  പിന്തുണയ്ക്കാമെന്ന് മുഖ്യമന്ത്രി പറയുന്നത് തമാശയാണ് :  രമേശ് ചെന്നിത്തല

തിരുവനന്തപുരം:നാലുവര്‍ഷം ഇന്ത്യഭരിച്ച പ്രധാനമന്ത്രി മോദി ഒരു വര്‍ഗീയ കോമരമായിമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ജനം പ്രതീക്ഷ അര്‍പ്പിക്കുന്നത് രാഹുല്‍ഗാന്ധിയിലാണ്. വാഗ്ദാനം പെരുമഴ നല്‍കി പറ്റിച്ചവരാണ് മോദിയും പിണറായി വിജയനും. കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് മുഖ്യമന്ത്രി പറയുന്നത് തമാശയാണ്.

മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ പരിഭ്രാന്തിയിലാണ്. അവരെ മോദിയും കൂട്ടരും വേട്ടയാടുന്നു. ഭരണഘടനാമൂല്യങ്ങളെ ചവിട്ട്‌മെതിച്ച്  പ്രധാനമന്ത്രി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു. ഇവിലെ നിലംപരിശക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണ്. അതിന് സി.പി.എമ്മിന് കഴിയില്ല. കേന്ദ്രബജറ്റ ജനങ്ങളെ കബളിക്കുമ്പോള്‍ സംസ്ഥാന ബജറ്റ് വിലകയറ്റത്തിലേക്ക് തള്ളിവിടുന്നു. പ്രവര്‍ത്തനശൈലിയില്‍ മോദിയും പിണറായിയും തമ്മില്‍ ഒരു അന്തരവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

English summary
Ramesh Chennithala statement against cm
topbanner

More News from this section

Subscribe by Email