Wednesday April 24th, 2019 - 2:18:am
topbanner
topbanner

തമിഴ്‌നാടിനെ നാഗ്പുരില്‍നിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

Raji Mejo
തമിഴ്‌നാടിനെ നാഗ്പുരില്‍നിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങളെ നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ദാരിദ്രത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് തന്റെ ലക്ഷ്യം. നാട്, മതം, ജാതി എന്നിവ കണക്കാക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ ന്യായ് പദ്ധതിയിലൂടെ പണം എത്തുമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി 15 പേരെ കൂടെനിര്‍ത്തിയാണ് മോദി ഭരണം നടത്തിയത്. അവര്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. അനില്‍ അംബാനി, മെഹൂല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയവരൊക്കെയാണ് മോദിയുടെ ആ സുഹൃത്തുക്കളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

English summary
Rahul Gandhi will not be allowed to control Nagpur from Tamil Nadu
topbanner

More News from this section

Subscribe by Email