Wednesday November 14th, 2018 - 11:18:am
topbanner

പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

NewsDesk
പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

കാസര്‍ഗോഡ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്നു കാസര്‍ഗോട്ട് തുടക്കമാകും. 'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള നവകേരള മാര്‍ച്ച് ഉപ്പളയില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, പി.കെ. സൈനബ, ഡോ. കെ.ടി. ജലീല്‍ എന്നിവരാണ് പിണറായിക്ക് പുറമെ മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍.

'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. ശനിയാഴ്ച രാവിലെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് പത്തിന് ചട്ടഞ്ചാലിലും പകല്‍ മൂന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. അഞ്ചിന് പയ്യന്നൂരില്‍ സമാപിക്കും. ഓരോ സ്വീകരണത്തിലും പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും.

English summary
CPM Politburo member Pinarayi Vijayan Nava Kerala March begins today
topbanner

More News from this section

Subscribe by Email