Monday October 22nd, 2018 - 7:57:pm
topbanner
Breaking News

സ്റ്റീല്‍ മേല്‍പാല നിര്‍മാണം: ആരോപണങ്ങള്‍ കള്ളമെന്ന് കര്‍ണാടക മുഖ്യമന്ത്രി

sadk
സ്റ്റീല്‍ മേല്‍പാല നിര്‍മാണം: ആരോപണങ്ങള്‍ കള്ളമെന്ന് കര്‍ണാടക മുഖ്യമന്ത്രി

മംഗലാപുരം: ബംഗളൂരുവില്‍ സ്റ്റീല്‍ മേല്‍പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് 1,761 കോടി രൂപയുടെ അഴിമതിയുണ്ടെന്ന ആരോപണം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. പാലം നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിട്ടുണ്ടെങ്കിലും നിര്‍മാണത്തിനുള്ള എല്ലാ നടപടികളും പൂര്‍ണമായും സുതാര്യമായതാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും അദ്ദേഹം മംഗലാപുരത്ത് പറഞ്ഞു.

പദ്ധതിയെക്കുറിച്ച് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ബി.ജെ.പി അധികാരത്തിലിരുന്ന 2010ലാണ് പദ്ധതി തുടങ്ങിയത്. ബി.ജെ.പിയിലെ വലിയൊരു വിഭാഗം നേതാക്കളും നിയമസഭാംഗങ്ങളും അനുകൂലിക്കുന്നുണ്ട്. 2014ലെ ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനുമുണ്ടായിട്ടും അന്ന് ബി.ജെ.പി നേതൃത്വം രംഗത്തു വന്നിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പാലം അനിവാര്യമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിറ്റിസണ്‍ ആക്ഷന്‍ ഫോറത്തിന്റെ ഹരജിയെത്തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ പാലത്തിന്റെ നിര്‍മാണം തടഞ്ഞത്. ആറ് വരികളിലായി 6.72 കിലോമീറ്റര്‍ ദൂരത്തില്‍ ബസവേശ്വര സര്‍ക്കിളിനേയും ഹെബ്ബാലിനേയും ബന്ധിപ്പിക്കുന്നതിനായാണ് പാലം നിര്‍മിക്കുന്നത്. നിര്‍മാണത്തിനെതിരായി രംഗത്തു വന്ന പരിസ്ഥിതി സംഘടനകള്‍ പറയുന്നത് 800 മരങ്ങള്‍ മുറിച്ചു മാറ്റുമെന്നാണ്. കര്‍ഷകരും ഇതിനെതിരെ പ്രതിഷേധത്തിലാണ്.

 

ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിനിന്റെ കിടിലന്‍ മേക്ക് ഓവര്‍

 സ്കൂൾ വിദ്യാർഥിനികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക അതിക്രമം: യുവതി അറസ്റ്റിൽ

Read more topics: allegation, Karnataka
English summary
Mangalore, Steel bridge, allegation, rejects, Karnataka, CM
topbanner

More News from this section

Subscribe by Email