Monday November 19th, 2018 - 4:19:am
topbanner

സര്‍ക്കാര്‍ പരസ്യത്തിലെ അഭിനയം; കെജ്രിവാളിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത്

NewsDesk
സര്‍ക്കാര്‍ പരസ്യത്തിലെ അഭിനയം; കെജ്രിവാളിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിനയിച്ചതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത്. ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു മിനിറ്റ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കെജ്രിവാള്‍ അഭിനയിച്ചിരിക്കുന്നത്.

ക്യാമറയ്ക്ക് മുഖം നല്‍കാതെ തന്റെ പ്രശസ്തമായ മഫ്‌ളര്‍ അണിഞ്ഞാണ് ഡല്‍ഹി മുഖ്യമന്ത്രി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിയമം ലംഘിക്കുന്നവരെ കണ്ടാല്‍ വിനയപൂര്‍വം അക്കാര്യം ഓര്‍മ്മിപ്പിക്കണമെന്നും കെജ്രിവാള്‍ പറയുന്നു.പരസ്യത്തില്‍ ഒറ്റഇരട്ട അക്ക പരീക്ഷണം വിജയകരമായി നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിച്ച ട്രാഫിക് പോലീസുകാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നന്ദി പറയുന്നുണ്ട്.

അതേസമയം സര്‍ക്കാര്‍ പരസ്യത്തില്‍ സ്വയം അഭിനയിച്ചതിലൂടെ കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നടപടി ധാര്‍മികതയ്ക്ക് നിരക്കാത്തതും നിയമം ലംഘിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമാണെന്നും ഗുപ്ത പറഞ്ഞു. കെജ്രിവാളിന്റെ നിയമത്തോടുള്ള ബഹുമാനം എവിടെപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് ശര്‍മിഷ്ട മുഖര്‍ജി ചോദിച്ചു.

English summary
Kejriwal in government advertisement
topbanner

More News from this section

Subscribe by Email