Tuesday November 20th, 2018 - 7:11:pm
topbanner

ജെയ്റ്റ്‌ലിക്കെതിരെ ആരോപണം: കീര്‍ത്തി ആസാദിനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു

NewsDesk
ജെയ്റ്റ്‌ലിക്കെതിരെ ആരോപണം: കീര്‍ത്തി ആസാദിനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദ് എംപിയെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് കീര്‍ത്തി ആസാദിനെ സസ്‌പെന്റു ചെയ്തതായി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ അറിയിച്ചു. ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കീര്‍ത്തി ആസാദ് ഇക്കഴിഞ്ഞ ഞായറാഴ്ച പത്രസമ്മേളനം വിളിച്ചാണ് ജെയ്റ്റ്‌ലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. 

വാര്‍ത്താസമ്മേളനം നടത്തരുതെന്ന അമിത് ഷായുടെ ആവശ്യം കീര്‍ത്തി ആസാദ് നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കീര്‍ത്തി ആസാദിനെതിരെ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. റഷ്യാ സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമിത് ഷാ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

ഈ കൂടിക്കാഴ്ചയിലാണ് കീര്‍ത്തി ആസാദിനെതിരെ നടപടി എടുക്കുന്ന കാര്യം ധാരണയായതെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് ജെയ്റ്റ്‌ലിക്കെതിരെ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനിടെ സ്വന്തം പാര്‍ട്ടി നേതാവായ ധനമന്ത്രിക്കെതിരെ കീര്‍ത്തി ആസാദ് കൂടി രംഗത്തെത്തിയത് ബി ജെ പി നേതൃത്വത്തിന് തലവേദനയായിരുന്നു.

Read more topics: Keerthi Azad, BJP
English summary
Keerthi Azad suspended from BJP
topbanner

More News from this section

Subscribe by Email