Tuesday October 23rd, 2018 - 2:50:am
topbanner
Breaking News

കണ്ണൂരിൽ സി.പി.എം പ്രവർത്തകർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

Mithun muyyam
കണ്ണൂരിൽ സി.പി.എം പ്രവർത്തകർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

കണ്ണൂർ: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നാല് സി പി എം പ്രവർത്തകർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. പ്രശസ്ത സിനിമാ കോസ്റ്റ്യും ഡിസൈനർ റാഫി കണ്ണാടിപ്പറമ്പ് , നസീർ നാറാത്ത്, കണ്ണൂർ സിറ്റിയിലെ ഇന്റർനാഷണൽ വെബ് ഡിസൈനർ നിയാസ് അഹമ്മദ്, കൈരളി ടി.വി പട്ടുറുമാലിലൂടെ ശ്രദ്ധേയനായ ഗായകൻ തായത്തെരുവിലെ ഷമൽ അഹമ്മദ് എന്നിവരാണ് പാർട്ടി വിട്ടത്.

കണ്ണൂർ കലക്ട്രേറ്റ് പടിക്കൽ കെ.സുധാകരൻ നയിക്കുന്ന നിരാഹാര സമരപന്തലിൽ എത്തിയാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കെ.സുധാകരനും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയും ചേർന്ന് ഇവരെ കോൺഗ്രസ്സിലേക്ക് സ്വീകരിച്ചു.

English summary
In Kannur, CPM activists resigned and joined the Congress
topbanner

More News from this section

Subscribe by Email