Wednesday November 21st, 2018 - 8:37:pm
topbanner

തെലുങ്കാന നിയമസഭ പിരിച്ചു വിടാന്‍ തീരുമാനമായി; ചന്ദ്രശേഖര റാവു ഇനി കാവല്‍ മുഖ്യമന്ത്രി

PC NEETHU
തെലുങ്കാന നിയമസഭ പിരിച്ചു വിടാന്‍ തീരുമാനമായി; ചന്ദ്രശേഖര റാവു ഇനി കാവല്‍ മുഖ്യമന്ത്രി

ഹൈദരാബാദ്: ആറു ദിവസം നീണ്ടു നിന്ന സസ്‌പെന്‍സിനൊടുവില്‍ തെലുങ്കാന നിയമസഭ പിരിവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. രണ്ടാംവട്ട മന്ത്രിസഭ തീരുമാനം പുറത്ത് വന്നതിന് ശേഷമാണ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ മുഖ്യമന്ത്രി തീരുമാനമറിയിച്ചത്.

2019 മെയ് വരെയാണ് മന്ത്രിസഭയുടെ കാലാവധി ഇതു വരെ ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഇതോടെ നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കു.

2019 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ ബിജെപി മത്സരിച്ചാല്‍ സംസ്ഥാനത്ത് ത്രികോണ മത്സരമായിരിക്കും നടക്കുക എന്നും റാവു പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

English summary
Telangana Chief Minister K Chandrasekhara Rao asked the Governor today to dissolve the assembly
topbanner

More News from this section

Subscribe by Email