topbanner
Monday May 29th, 2017 - 3:14:pm
topbanner

കെ.സി. വേണുഗോപാല്‍ എ.എെ.സി.സി ജനറല്‍ സെക്രട്ടറി

NewsDesk
കെ.സി. വേണുഗോപാല്‍ എ.എെ.സി.സി ജനറല്‍ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.  കേരളത്തില്‍ നിന്നുള്ള ലോക്സഭാ എം.പിയും മുതിര്‍ന്ന നേതാവുമായ കെ.സി. വേണുഗോപാലിനെ എ.എെ.സി.സി. ജനറല്‍ സെക്രട്ടറിയായും കേരളത്തില്‍ നിന്നുള്ള യുവനേതാവ് പി.സി. വിഷ്ണുനാാഥിനെ എ.എെ.സി.സി സെക്രട്ടറിയായും നിയമിച്ചു. ഇരുവര്‍ക്കും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിക്കെയാണ് കര്‍ണാടകയുടെ ചുമതല കെ.സി. വേണുഗോപാലിന് നല്‍കിയിരിക്കുന്നത്.

കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങിനെ മാറ്റിയാണ് വേണുഗോപാലിന് കര്‍ണാടകയുടെ ചുമതല നല്‍കിയത്. ഗോവയുടെ ചുമതല എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എ. ചെല്ല കുമാറിനും നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ പോയത് ദിഗ്വിജയ് സിങ്ങിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. 

English summary
K C Venugopal AICC general secretary Karnataka Congress in charge
topbanner topbanner

More News from this section

Subscribe by Email