Saturday December 15th, 2018 - 5:58:am
topbanner

വി.എം സുധീരന്‍ രാഷ്ട്രീയ ശത്രുക്കളുടെ മിത്രം: പ്രസ്താവനകളിലൂടെ സഹായിക്കുന്നത് ബി.ജെ.പിയെയും, സി.പി.എമ്മിനെയുമെന്ന് ജോയ് എബ്രഹാം എം.പി

NewsDesk
വി.എം സുധീരന്‍ രാഷ്ട്രീയ ശത്രുക്കളുടെ മിത്രം: പ്രസ്താവനകളിലൂടെ സഹായിക്കുന്നത് ബി.ജെ.പിയെയും, സി.പി.എമ്മിനെയുമെന്ന് ജോയ് എബ്രഹാം എം.പി

കോട്ടയം. മുന്‍ കെ.പി.സി.സി പ്രസിഡന്റിന് യോജിക്കാത്ത പ്രസ്താവനകളിലൂടെ തുടര്‍ച്ചയായി സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വി.എം സുധീരന്റെ ബോധപൂര്‍വ്വമുള്ള നീക്കമാണ് ഹിമാലയന്‍ മണ്ടത്തരമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എം.പി.
43 വര്‍ഷം യു.ഡി.എഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജ്യസഭാ സീറ്റ് ഔദാര്യമല്ല.

വിലപേശല്‍ രാഷ്ട്രീയം കേരള കോണ്‍ഗ്രസിന് മേല്‍ ആരോപിക്കുന്ന സുധീരന്‍ തന്റെ പ്രസ്താവനകളിലൂടെ സഹായിക്കുന്നത് രാഷ്ട്രീയ ശത്രുക്കളായ ബി.ജെ.പിയെയും, സി.പി.എമ്മിനെയുമാണ്.

സ്വന്തം പ്രസ്താവനകളിലൂടെ സുധീരന്‍ എക്കാലവും രാഷ്ട്രീയ ശത്രുക്കളുടെ മിത്രമായിരുന്നു. 1980 ല്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എന്‍.ഐ ദേവസികുട്ടിയെ പരാജയപ്പെടുത്തിയാണ് സുധീരന്‍ നിയമസഭയില്‍ എത്തിയത് എന്നത് ചരിത്രമാണ്.

അദ്ദേഹം ബോധപൂര്‍വ്വം അത് മറന്നാലും കേരളം മറന്നിട്ടില്ല. സഹപ്രവര്‍ത്തകരെ കടന്നാക്രമിച്ച് രാഷ്ട്രീയ എതിരാളികളുടെ കയ്യടി വാങ്ങുക എന്നത് സുധീരന്റെ പതിവ് ശൈലിയാണെന്നും ജോയ് എബ്രഹാം എം.പി പറഞ്ഞു.

Read more topics: vm sudheeran, against, Joy Abraham,
English summary
Joy Abraham against vm sudheeran
topbanner

More News from this section

Subscribe by Email