Sunday July 22nd, 2018 - 12:10:pm
topbanner
Breaking News

കെ.എം മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ യൂത്ത്കോണ്‍ഗ്രസ് എതിര്‍ക്കും: ഡീന്‍ കുര്യാക്കോസ്

NewsDesk
കെ.എം മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ യൂത്ത്കോണ്‍ഗ്രസ് എതിര്‍ക്കും: ഡീന്‍ കുര്യാക്കോസ്

കോട്ടയം: കോണ്‍ഗ്രസിനെ അപമാനിച്ച കെ.എം മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ യൂത്ത്കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മാണിയെ തിരിച്ച് വിളിച്ച് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയെന്ന നിലപാടാണ് മാണിയുടെ കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് എന്നും തലവേദനമാത്രമാണ് കേരള കോണ്‍ഗ്രസ് നല്‍കിയിട്ടളത്ത്. മാണിയെ കഴിഞ്ഞ സര്‍ക്കാര്‍ സംരക്ഷിച്ചത് ശരിയായില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മാണിപോയത് വിഴുപ്പ് ഭാണ്ഡം ഒഴിഞ്ഞപോലെയാണ്. കേരള കോണ്‍ഗ്രസിനെ കൊണ്ട് എന്നും കോണ്‍ഗ്രസിന് നഷ്ടം മാത്രമാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യുപകാരം മാണിയില്‍ നിന്നും ലഭിച്ചിട്ടില്ല. യു.ഡി.എഫ് വോട്ടു വാങ്ങി വിജയിച്ച മാണിയും ജോസ് കെ മാണിയും ജോയി എബ്രാം എം.പിയും അന്തസുണ്ടെങ്കില്‍ രാജിവെക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

ആര്‍.ബാലകൃഷ്ണപിള്ളയുടെ നിയമനത്തേടെ സി.പിഎമ്മിന്റെ അവസരവാദ രാഷ്ട്രീയം വ്യക്തമായെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് തന്റെ അധികാര കസേര സംരക്ഷിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

English summary
Deen Kuriakose against kerala congress m
topbanner

More News from this section

Subscribe by Email