Thursday April 26th, 2018 - 4:50:pm
topbanner

ബി.ജെ.പി വളര്‍ന്നാലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് സി.പി.എം ലക്ഷ്യം: സതീശന്‍ പാച്ചേനി

jithin
ബി.ജെ.പി വളര്‍ന്നാലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് സി.പി.എം ലക്ഷ്യം: സതീശന്‍ പാച്ചേനി

പേരാവൂര്‍: ബി.ജെ.പി വളര്‍ന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് തകരണം എന്നതാണ് സി.പി.എം നയമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ആറാം ദിന പര്യടനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കോളയാട് ടൗണില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി.പി.എമ്മിന്. അതിന്റെ ഭാഗമായാണ് ശുഹൈബിനെ വെട്ടിക്കൊന്നത്. അതിനായി ആകാശിന് ശുഹൈബിനെ കൊല്ലാന്‍ വാളും ആയുധവും കൊടുത്തത് സി.പി.എം ജില്ലാ നേതൃത്വമാണ്. സി.പി.എം എങ്ങനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാലും സുപ്രീം കോടതിയില്‍ പോയിട്ടായാലും ശുഹൈബിന്റെ കൊലയാളികളെ കോണ്‍ഗ്രസ് നിയമത്തിന് മുമ്പിലെത്തിക്കും. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബ്ലാത്തൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.സുരേന്ദ്രന്‍, സത്യന്‍ നരവൂര്‍, ലിസി ജോസഫ്, സി.വി പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. പേരാവൂര്‍ നിയോജക മണ്ഡലത്തിലാണ് ഇന്നത്തെ പര്യടനം.

English summary
The CPM targeted the Congress even if the BJP grows up

More News from this section

Subscribe by Email