topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

സിപിഐ (എം) മയ്യില്‍ ഏരിയാ സമ്മേളനത്തിന് ചൊവ്വാഴ്ച പതാക ഉയരും

fasila
സിപിഐ (എം) മയ്യില്‍ ഏരിയാ സമ്മേളനത്തിന്  ചൊവ്വാഴ്ച പതാക ഉയരും

മയ്യില്‍: സിപിഐ എം മയ്യില്‍ ഏരിയാ സമ്മേളനത്തിന് ചൊവ്വാഴ്ച പതാക ഉയരും. മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.

22ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സാറ്റ്‌കോസ് ഓഡിറ്റോറിയത്തിലെ കെ ചന്ദ്രന്‍ നഗറില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കൊടിമര, പതാക, ദീപശിഖാ ജാഥ ചൊവ്വാഴ്ച നടക്കും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ കെ കെ സ്മാരക സ്തൂപത്തിൽ നിന്നും എത്തിക്കും.

വൈകീട്ട് പാർട്ടിയുടെ പഴയകാല പ്രവർത്തകൻ എ വി ഗോപാലന്‍ ദീപശിഖ കെ സി ഗോവിന്ദനു കൈമാറും. പൊതുസമ്മേളന നഗറില്‍ ഉയർത്താനുള്ള പതാക പാടിക്കുന്ന് രക്തസാക്ഷി സ്മാരക മണ്ഡപത്തില്‍ നിന്നാണ് എത്തിക്കുക. വൈകീട്ട് 4.30ന് ജില്ലാ കമ്മറ്റി അംഗം ടി കെ ഗോവിന്ദന്‍ പതാക പി ബാലന് കൈമാറും.

കൊടിമരം കയരളം അറാക്കല്‍ സ്മാരക സ്തൂപത്തില്‍ നിന്നും വൈകീട്ട് അഞ്ചിന് അതലറ്റുകള്‍ റിലേയായി പൊതുസമ്മേളന നഗറില്‍ എത്തിക്കും. കർഷക സംഘം നേതാവ് പി പദ്മനാഭന്‍ കെ നാണുവിന് കൊടിമരം കൈമാറും. വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയായ പി വി കൃഷ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയർമാൻ കെ ചന്ദ്രന്‍ പതാക ഉയർത്തും.

23ന് വൈകിട്ട് 4.30ന് എകെജി നഗര്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാർച്ചും ബഹുജന പ്രകടനം ആരംഭിക്കും. മയ്യില്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പി വി കൃഷ്ണന്‍ നഗറില്‍ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

പി ജയരാജന്‍, കെ പി സഹദേവന്‍, ജയിംസ് മാത്യു, എം പ്രകാശന്‍, കെ എം ജോസഫ് എന്നിവര്‍ സംസാരിക്കും. വലിയ ബഹുജന പങ്കാളിത്തത്തോടെയുള്ള വിവിധ അനുബന്ധ പരിപാടികള്‍ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനം നടക്കുന്നത്.

കുറ്റിയാട്ടൂരില്‍ വയോജന സംഗമം, മാണിയൂരില്‍ സോഷ്യലിസത്തെകുറിച്ച് സെമിനാര്‍, ചെറുപഴശ്ശിയില്‍ ട്രേഡ് യൂണിയന്‍ സംഗമം, കണ്ടക്കൈയില്‍ സാംസ്‌കാരിക കൂട്ടായ്മ, മയ്യിലില്‍ മൂലധനത്തിന്റെ നൂറ്റിന്പെതാം വാർഷികത്തിന്റെ ഭാഗമായി സെമിനാര്‍, കയരളത്ത് വനിതാ കൂട്ടായ്മ, ചേലേരിയില്‍ വർഗീയ വിരുദ്ധ ക്യാമ്പയിന്‍, കണ്ണാടിപ്പറമ്പില്‍ യുവജന- വിദ്യാർത്ഥി കൂട്ടായ്മ, നാറാത്ത് മാധ്യമ സെമിനാര്‍ എന്നിവ നടന്നു.

ജനപങ്കാളിത്തത്താലും സംഘാടന മികവിനാലും വലിയ മുന്നേറ്റമാണ് അനുബന്ധ പരിപാടികളിലൂടെ ഉണ്ടായത്. 18 മുതല്‍ മയ്യില്‍ ടൗണില്‍ നടക്കുന്ന ചരിത്ര ചിത്ര പ്രദര്‍ശനം കാണാന്‍ നൂറ്കണക്കിനാളുകള്‍ എത്തുന്നു. പതിവ് രീതികൾക്ക് പുറമെ കഥകളിയും തെയ്യക്കോലങ്ങളും അണിനിരത്തിയുള്ള സമ്മേളന പ്രചരണം ജനശ്രദ്ധയാകർഷിച്ചു. പ്രതിനിധികളെ സ്വാഗതം ചെയ്യാന്‍ അക്ഷരാർത്ഥത്തിൽ മയ്യില്‍ ചെമ്പട്ടണിഞ്ഞിരിക്കുകയാണ്.

Read more topics: CPIM, Mayyil, area conference
English summary
CPI (M) Mayyil area conference the flag will be raised on Tuesday
topbanner topbanner

More News from this section

Subscribe by Email