Tuesday October 23rd, 2018 - 12:24:am
topbanner
Breaking News

പാവപ്പെട്ടവര്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ സ്വയംവിമര്‍ശം

NewsDesk
പാവപ്പെട്ടവര്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ സ്വയംവിമര്‍ശം

തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്ന് സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കൂടെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിക്കൊപ്പമായിരുന്നു.

അതിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത് ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാവിലെ നടന്ന പൊതുചർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശം ഉയർന്നു.

കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പാവപ്പെട്ടവർ പാർട്ടിയിൽ നിന്ന് അകന്ന് പോകുന്നുവെന്ന സ്വയം വിമർശന മുള്ളത്.

പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എങ്ങനെയും സ്ഥാനമാനങ്ങൾ കൈക്കലാക്കുകയെന്ന ബൂർഷ്വാ ശൈലി പാർട്ടിയിൽ കടന്നുവരുന്നുണ്ട്. പാർട്ടി തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു.

അതുവരെ പാർട്ടി നൽകിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിക്കുന്നു. പാർലമെന്ററി സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും സംഘടനാ തത്വങ്ങൾ ലംഘിക്കുന്നതിൽ എത്തുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഭീഷണിയാണ്. എൽഡിഎഫിൽ സിപിഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനം സിപിഐക്ക് മാത്രമാണെന്ന് പറയുന്ന റിപ്പോർട്ടിൽ മറ്റു കക്ഷികളെല്ലാം ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്. പാർട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വർധിക്കുന്നില്ലെന്നും ഇത് പ്രധാന പ്രശ്നമായി കാണണമെന്നും റിപ്പോർട്ട് പറയുന്നു.

രാവിലെ ആരംഭിച്ച പൊതുചർച്ചയിൽ നേതാക്കളുടെ ജീവിത ശൈലി സൂചിപ്പിച്ച് വിമർശം ഉയർന്നു. പ്ലീനം രേഖ ചില നേതാക്കൾക്ക് ബാധകമല്ലെന്നാണ് വിമർശം ഉണ്ടായത്. കണ്ണൂർ കൊലപാതകത്തിനെതിരെ പ്രതിനിധികൾ പരോക്ഷ വിമർശം ഉന്നയിച്ചു.

Read more topics: CPIM, state, meet,
English summary
CPI-M's state meet
topbanner

More News from this section

Subscribe by Email