Thursday December 13th, 2018 - 10:02:am
topbanner

ബ്രിട്ടീഷുകാര്‍ക്ക് കൂലിപ്പണി ചെയ്തവരാണ് നമ്മെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ വരുന്നതെന്ന് ബിനോയ് വിശ്വം

NewsDesk
ബ്രിട്ടീഷുകാര്‍ക്ക് കൂലിപ്പണി ചെയ്തവരാണ് നമ്മെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ വരുന്നതെന്ന് ബിനോയ് വിശ്വം

തളിപ്പറമ്പ്: ബ്രിട്ടീഷുകാര്‍ക്ക് കൂലിപ്പണി ചെയ്തവരാണ് നമ്മെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ വരുന്നതെന്ന് സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിനോയ് വിശ്വം.

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന കൊടിമര ജാഥക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലകാലം വരുമെന്ന് സാധാരണക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍ നല്ലകാലം വന്നത് പണക്കാര്‍ക്ക് മാത്രമാണ്. നല്ലകാലം കാത്തിരുന്ന സാധാരണക്കാര്‍ ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്.

മുസ്ലിം തീവ്രവാദികളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കാനെന്ന് പറഞ്ഞ് ആര്‍എസ്എസ്സും, ഹിന്ദുത്വ തീവ്രവാദങ്ങളില്‍ നിന്നും മുസ്ലിങ്ങളെ രക്ഷിക്കാന്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളും ജനങ്ങളെ പറ്റിക്കുകയാണ്.

തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടാന്‍ ആവില്ല. ഇവര്‍ പരസ്പരം സഹായിക്കുന്ന തട്ടിപ്പിന്റെ സഖ്യമാണെന്ന് നാം മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിപിഐ ജില്ലാ നിര്‍വ്വാഹക സമിതി അംഗം വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രന്‍, പി.പി.സുനീര്‍, പി.വസന്തം, പി.സന്തോഷ് കുമാര്‍, വി.ജി.സോമന്‍, വി.വി.കണ്ണന്‍, എ.ആര്‍.സി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more topics: taliparamba, cpi, binoy vishwam,
English summary
CPI LEADER BINOY VISHWAM TALIPARAMBA
topbanner

More News from this section

Subscribe by Email