Monday June 18th, 2018 - 5:10:am
topbanner
Breaking News

പാര്‍ട്ടിയിലെ അനൈക്യം പ്രകടമാക്കി സി.എഫ് തോമസ്

NewsDesk
പാര്‍ട്ടിയിലെ അനൈക്യം പ്രകടമാക്കി സി.എഫ് തോമസ്

കോട്ടയം: പാര്‍ട്ടിയിലെ അനൈക്യം പ്രകടമാക്കി കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് .കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ സി.പി.എം ബന്ധം വിശദമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ വരാനുള്ള സാഹചര്യം പരിശോധിക്കണം. ചരല്‍ക്കുന്ന് ക്യാംപില്‍ പാര്‍ട്ടി ഏതെങ്കിലും മുന്നണിയിലേക്കു പോകാന്‍ തീരുമാനമെടുത്തിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കാനായിരുന്നു തീരുമാനം. ഏതെങ്കിലും മുന്നണിയിലേക്കു മാറണമെങ്കില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പാര്‍ട്ടി്ക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്തണം. ഏതെങ്കിലും മുന്നണിയുമായി ചേരത്തക്കവണ്ണമുള്ള ചര്‍ച്ചകള്‍ നടന്നതായി അറിവില്ല. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും സി.എഫ്. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

English summary
CF Thomas about kerala congress m issue

More News from this section

Subscribe by Email