Friday May 24th, 2019 - 4:45:pm
topbanner
topbanner

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് : സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപമായേക്കും

princy
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് : സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപമായേക്കും

കൊച്ചി:ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി  ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധരൻ റാവുവിൻറെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2.30നാണ് യോഗം. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ എത്രയും വേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുവാനുള്ള തിരക്കിലാണ് ബി ജെപി. 

തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസുമാണ് ഇതിനകം ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്.പാലക്കാട് ശോഭാ സുരേന്ദ്രന്‍, കാസര്‍ക്കോട് പികെ കൃഷ്ണദാസ്, കോഴിക്കോട് എംടി രമേശ് കണ്ണൂരില്‍ സികെപത്മനാഭന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത.

ഒരു സീറ്റിൽ  ഒന്നിലധികം പേരുള്ള പട്ടികയാകും തയ്യാറാക്കുക. എന്നാൽ ഇതിനടയിൽ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി അമിത്ഷായുമായി ചർച്ച നടത്തുമെന്നാണ് സൂചനകൾ. തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത്ഷായെ കാണുന്നത്. തുഷാര്‍ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമുണ്ടായിട്ടില്ല. 

Read more topics: BJP, state core committee, meeting
English summary
BJP state core committee meeting start today
topbanner

More News from this section

Subscribe by Email